മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന കോംപാക്ട് എസ്‌യുവിയുടെ പേര് ടൊയോട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര്‍ബന്‍ ക്രൂയിസ് എന്നാണ് ഈ വാഹനത്തെ നാമകരണം ചെയ്തിരിക്കുന്നത്. മാരുതി ബ്രെസയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന എസ്‌യുവിയുടെ പേര് സംബന്ധിച്ച് മുമ്പ് തന്നെ സൂചന ലഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. 

ടൊയോട്ട-മാരുതി സുസുക്കി കൂട്ടികെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ വാഹനമാണ് അര്‍ബന്‍ ക്രൂയിസ്. ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവി ഉടനെയെത്തുമെന്ന സൂചന നല്‍കുന്ന ടീസറാണ് നിര്‍മാതാക്കള്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉത്സവ സീസണിന്റെ ഭാഗമായി ഈ വാഹനമെത്തുമെന്ന് മുമ്പുതന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ടൊയോട്ട തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.

മാരുതി ബ്രെസയുടെ റീബാഡ്ജിങ്ങ് പതിപ്പാണെങ്കിലും ടൊയോട്ടയുടെ ആദ്യ കോംപാക്ട് എസ്‌യുവിയായതിനാല്‍ ഡിസൈനിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഈ വാഹനം നിരത്തുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രില്ലിലും ബംമ്പറിലുമായിരിക്കും പ്രധാനമാറ്റം. അതേസമയം, ഹെഡ്‌ലാമ്പ്, ഫോഗ്‌ലാമ്പ്, അലോയി വീലുകള്‍ എന്നിവ ബ്രെസയിലേത് തുടരും. 

ഗ്രേ ഫിനീഷിങ്ങിലാണ് മാരുതി ബ്രെസയുടെ ഇന്റീരിയര്‍. എന്നാല്‍, അര്‍ബണ്‍ ക്രൂയിസറിന്റെ അകത്തളത്തിന് പുത്തന്‍ നിറം നല്‍കും. സീറ്റുകള്‍, സ്റ്റോറേജ് സ്‌പേസുകള്‍ തുടങ്ങിയ അടിസ്ഥാന ഡിസൈനിലും മറ്റം വരുത്തും. അതേസമയം, ബ്രെസയില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും സെന്റര്‍ കോണ്‍സോളില്‍ സ്ഥാനം പിടിക്കുക.

ബ്രസയ്ക്ക് കരുത്തേകുന്ന എന്‍ജിനായിരിക്കും അര്‍ബണ്‍ ക്രൂയിസറിലും നല്‍കുക. എന്നാല്‍, ഇതില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അധികമായി നല്‍കും. കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളിലെത്തുന്ന ഈ വാഹനത്തിന് യഥാക്രമം 18.7, 17.3 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉറപ്പാക്കും.

Content Highlights: Toyota Forays into the Compact SUV Segment with its youngest SUV “Toyota Urban Cruis