ഇതില്‍ പെട്രോളും, എഥനോളും പോകും; ആദ്യ ഫ്‌ളെക്‌സ് ഫ്യുവല്‍ കൊറോള ആള്‍ട്ടിസുമായി ടൊയോട്ട


ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ്-ഫ്യുവല്‍ വെഹിക്കിള്‍ എന്ന് അറിയപ്പെടുന്നത്.

ടൊയോട്ട കൊറോള ആൾട്ടിസ് | Photo: Toyota

ന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പിന് പിന്നാലെ ഇന്ത്യയിലെ ആദ്യ ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനമായി ടൊയോട്ടയുടെ കൊറോള ആള്‍ട്ടിസ് പുറത്തിറക്കി. ആഗോള വിപണിയില്‍ എത്തിയിട്ടുള്ള ടൊയോട്ടയുടെ പുതുതലമുറ കൊറോള ആള്‍ട്ടിസിനെ അടിസ്ഥാനമാക്കിയാണ് ഫ്‌ളെക്‌സ് ഫ്യുവല്‍ പതിപ്പ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. മന്ത്രി നിതിന്‍ ഗഡ്കരിയുടെ വസതിയിലാണ് വാഹനം പ്രദര്‍ശിപ്പിച്ചത്.

പെട്രോളും എഥനോളും ഇന്ധനമായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനമായാണ് കൊറോള ആള്‍ട്ടിസ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇത് 101 ബി.എച്ച്.പി. പവറും 142.2 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം 72 ബി.എച്ച്.പി. പവറും 162.8 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 1.3kWh ബാറ്ററിപാക്കും ഇതിലുണ്ട്. സി.വി.ടിയാണ് ട്രാന്‍സ്മിഷന്‍.പുതുമയുള്ള ഡിസൈനോടെയാണ് ആഗോളതലത്തില്‍ പുതുതലമുറ ആള്‍ട്ടിസ് എത്തിയത്. ഈ ഡിസൈന്‍ ശൈലി തന്നെയാണ് ഇന്ത്യയിലെ ഫ്‌ളെക്‌സ് ഫ്യുവല്‍ പതിപ്പിലും നല്‍കിയിട്ടുള്ളത്. ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള നേര്‍ത്ത ഗ്രില്ല്, സ്ലീക്ക് ഹെഡ്‌ലാമ്പ്, ജെ ഷേപ്പിലുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, വലിയ എയര്‍ഡാം, വലിയ ബമ്പര്‍ എന്നിവ മുഖം അലങ്കരിക്കുമ്പോള്‍ ക്രോം സ്ട്രിപ്പുകള്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന റാപ്പ്എറൗണ്ട് ടെയ്ല്‍ലാമ്പാണ് പിന്‍ഭാഗത്തിന് അഴകേകുന്നത്.

പെട്രോളിന് പകരമായി എഥനോള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൊറോള ആള്‍ട്ടിസിന് സാധിക്കുമെന്നാണ് ടൊയോട്ട അഭിപ്രായപ്പെടുന്നത്. കാര്‍ബണ്‍ എമിഷന്‍ കുറഞ്ഞ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനായി മറ്റ് ഊര്‍ജമാര്‍ഗങ്ങള്‍ ടൊയോട്ട തേടുന്നുണ്ടെന്നും അതിലൂടെ ഒന്നിലധികം ക്ലീന്‍ സാങ്കേതികവിദ്യകള്‍ ടൊയോട്ട അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെടുന്നത്.

ഒന്നിലധികം ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളെയാണ് ഫ്‌ളെക്‌സ്-ഫ്യുവല്‍ വെഹിക്കിള്‍ എന്ന് അറിയപ്പെടുന്നത്. ഒരു ഇന്ധനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളാണ് ഇന്ത്യയിലെ വാഹനങ്ങളിലുള്ളത്. എന്നാല്‍, ഭാവിയില്‍ ഫ്ളെക്സ് ഫ്യുവല്‍ വാഹനങ്ങളും ഫ്ളെക്സ് ഫ്യുവല്‍ സ്ട്രോങ്ങ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പെട്രോളിനൊപ്പം എഥനോളും ഇന്ധനമായാണ് ഇത്തരം വാഹനങ്ങള്‍ ഒരുങ്ങുന്നത്.

പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാല്‍, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവില്‍ കാര്യമായ കുറവുണ്ടായേക്കും.

Content Highlights: Toyota first flex fuel vehicle corolla altis launched in india, Toyota Corolla Hybrid Flexi Fuel Car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented