ഡംബര സെഡാന്‍ ശ്രേണിയിലെ ടൊയോട്ടയുടെ പ്രതിനിധിയാണ് കാംറി. 1982-ല്‍ പിറവിയെടുത്ത ഈ വാഹനത്തിന്റെ എട്ടാം തലമുറ മോഡല്‍ വരുന്ന ജനുവരി മാസം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഏഴാം തലമുറ കാംറിയുടെ വിവരങ്ങള്‍ ടൊയോട്ടയുടെ വെബ്‌സൈറ്റില്‍ നിന്ന് ഒഴിവാക്കി.

എട്ടാം വരവിലും കൂടുതല്‍ ആഡംബര ഭാവത്തോടെയാണ് ഈ വാഹനം നിരത്തിലെത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ചിരിക്കുന്ന പുതിയ കാംറിക്ക് മുന്‍ മോഡലിനെക്കാള്‍ 35 എംഎം നീളവും 15 എംംഎം വീതിയും 25 എംഎം ഉയരവും അധികമുണ്ട്.

രൂപത്തിലും ഏറെ പുതുമകളുമായാണ് പുതിയ കാംറി എത്തിയിട്ടുള്ളത്. എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, രണ്ട് ഭാഗങ്ങളായി നല്‍കിയിട്ടുള്ള ഗ്രില്‍, വലിയ എയര്‍ഡാം, പുതിയ ബമ്പര്‍, എന്നിവാണ് പുതുതലമുറ കാംറിയുടെ മുന്‍വശം മനോഹരമാക്കുന്നത്. 

New Camry

പ്രേയസില്‍ നല്‍കിയിട്ടുള്ളതിനോട് സമാനമായ ടെയ്ല്‍ലാമ്പാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ ഉയര്‍ന്ന ബമ്പറും ട്വിന്‍ പൈപ്പ് എക്സ്ഹോസ്റ്റും ഫൈവ് സ്പോക്ക് അലോയി വീലുകളും കാംറിയുടെ ആഡംബര ഭാവം ഉയര്‍ത്തുന്നുണ്ട്.

ഇന്റീരിയറില്‍ പുതുതായി കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വുഡന്‍ പാനലിങ് നല്‍കിയിട്ടുള്ള ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോളിന് അലങ്കാരമായി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ട് ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഗ്ലോബോക്സ് എന്നവാണ് ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. 

Camry

ശക്തമായ സുരക്ഷയൊരുക്കിയാണ് കാംറിയുടെ പുതുതലമുറ എത്തുന്നത്. പത്ത് എയര്‍ബാഗ്, ടൊയോട്ട സ്റ്റാര്‍ സേഫ്റ്റി സിസ്റ്റം എന്നിവയ്ക്കൊപ്പം സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, സ്മാര്‍ട്ട് സ്റ്റോപ്പ് ടെക്നോളജി എന്നിവ സുരക്ഷയുടെ കരുത്തുയര്‍ത്തുന്നു.

ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും എട്ട് സ്പീഡ് ഗിയര്‍ബോക്‌സില്‍ 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. ഹൈബ്രിഡ് മോഡലിന് കരുത്ത് നല്‍കുന്നതും 2.5 ലിറ്റര്‍ എന്‍ജിനാണ്.

New Camry

2.0 ലിറ്റര്‍ എന്‍ജിന്‍ 1998 സിസിയില്‍ 167 പിഎസ് പവറും 199 എന്‍എം ടോര്‍ക്കും, 2.5 ലിറ്റര്‍ എന്‍ജിന്‍ 2494 സിസിയില്‍ 209 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. 211 പിഎസ് കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഹൈബ്രിഡ് എന്‍ജിനും പുതിയ കാംറിയിലുണ്ട്.

210 കിലോമീറ്റര്‍ പരമാവധി വേഗത നല്‍കുന്ന ഈ വാഹനത്തിന് 9.2 സെക്കന്റിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 31.99 ലക്ഷം മുതല്‍ 39.82 ലക്ഷം രൂപയാണ് പുതിയ കാംറിയുടെ ഇന്ത്യയിലെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Toyota Camry; New-Gen Expected To Launch In January 2019