ടൊയോട്ട ഇന്നോവ ക്രിസ്റ്റ | Photo: Toyota Kirloskar Motor
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ എം.പി.വി. വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മാതാക്കളായ ടൊയോട്ട. രണ്ട് ശതമാനം വില വര്‍ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് സൂചന. പുതുക്കിയ വില ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. 16.11 ലക്ഷം രൂപ മുതലാണ് ഇന്നോവ ക്രിസ്റ്റയുടെ ഇന്ത്യയിലെ എക്സ്ഷോറും വില ആരംഭിക്കുന്നത്.
വാഹന നിര്‍മാണ സാമഗ്രികളുടെ വിലയിലുണ്ടായ ഗണ്യമായ വര്‍ധനവ് വാഹനങ്ങളുടെ വില ഉയര്‍ത്താന്‍ നിര്‍മാതാക്കളെ നിര്ബന്ധിതരാക്കുകയെന്നാണ് ടൊയോട്ട വില വര്‍ധിപ്പിക്കുന്നതിന് നല്‍കിയിട്ടുള്ള വിശദീകരണം. അതേസമയം, ഇപ്പോള്‍ ഇന്നോവ ക്രിസ്റ്റയുടെ വില മാത്രമേ വര്ധിപ്പിക്കുന്നുള്ളൂവെന്നും ടൊയോട്ട അറിയിച്ചു. മറ്റ് മോഡലുകളുടെ വില വര്‍ധനവ് അറിയിച്ചിട്ടില്ല.
ടൊയോട്ടയുടെ മുന്‍നിര മോഡലായ ഇന്നോവ ക്രിസ്റ്റയുടെ വില ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ശതമാനം വര്‍ധിപ്പിക്കുകയാണ്. നിര്‍മാണ ചെവല് ഉയര്‍ന്നതിന്റെ ഭാഗമായാണ് കമ്പനി ഇതിന് നിര്‍ബന്ധിതമായിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ആഘാതം പൂര്‍ണമായും ഉപയോക്താക്കളില്‍ എത്തിക്കില്ലെന്നും, തുടര്‍ന്നും ഉപയോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുമെന്നും ടൊയോട്ട പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ടൊയോട്ട വില വര്‍ധനവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ മറ്റ് കമ്പനികള്‍ വില ഉയര്‍ത്തിയിരുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ ജൂലൈ മാസം മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുത്തിയിരുന്നു. കാര്‍ നിര്‍മാതാക്കള്‍ക്ക് പുറമെ, റോയല്‍ എന്‍ഫീല്‍ഡ് പോലെയുള്ള ഇരുചക്ര വാഹന നിര്‍മാതാക്കളും വാഹനങ്ങളുടെ വില ഉയര്‍ത്തുകയാണ്.
Content Highlights: Toyota Announce Price Hike For Innova Crysta From August 1
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..