ന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട ഉപയോക്താക്കള്‍ക്കായി പുതിയ സര്‍വീസ് പാക്കേജ് പ്രഖ്യാപിച്ചു. സ്‌മൈല്‍ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ സര്‍വീസ് ക്യാംപയിനില്‍ പ്രീ പെയ്ഡ് പാക്കേജുകളും ഒരുക്കിയിട്ടുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. 

ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ചുള്ള പാക്കേജുകളാണ് ടൊയോട്ട ഒരുക്കുന്നത്. അനിവാര്യമായ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം ഭാവിയില്‍ സര്‍വീസിന് ഉണ്ടായേക്കാവുന്ന വില വര്‍ധനവില്‍ നിന്നും ഈ പാക്കേജ് സംരക്ഷിക്കുമെന്നാണ് ടൊയോട്ട ഉറപ്പുനല്‍കുന്നത്. 

സര്‍വീസ് ചെലവില്‍ ലാഭം ഉറപ്പാക്കുമെന്നതും സ്‌മൈല്‍ പ്ലസ് പാക്കേജിന്റെ മേന്മയാണ്. ടൊയോട്ട ഒറിജിനല്‍ പാര്‍ട്‌സിന്റെ ഉപയോഗവും സേവനവും വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ടെക്‌നീഷ്യന്‍മാരുടെ സേവനവും സ്‌മൈല്‍ പ്ലസ് പാക്കേജില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്‌മൈല്‍ പ്ലസിന് പുറമെ, എസ്സെന്‍ഷ്യല്‍, സൂപ്പര്‍ ഹെല്‍ത്ത്, സൂപ്പര്‍ ടോര്‍ക്ക്, അല്‍ട്രാ എന്നീ പാക്കേജുകളിലും പൊതുവായ അറ്റകുറ്റപണികള്‍ക്ക് ഉപയോക്താക്കളുടെ ഇഷ്ടാനുസരണമായി ഓപ്ഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ അറിയിച്ചു.

Content Highlights: Toyota Announce Pre-Paid Service Package