ഴിഞ്ഞ മാസത്തെ മള്‍ട്ടി പര്‍പ്പസ് വാഹന വില്‍പനയില്‍ (MPV) ഒന്നാമനായി പുതിയ മാരുതി സുസുക്കി എര്‍ട്ടിഗ. മുഖ്യ എതിരാളികളായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മരാസോ എന്നിവയെ പിന്നിലാക്കിയാണ് പുതിയ എര്‍ട്ടിഗയുടെ കുതിപ്പ്. 2018 നവംബറിലായിരുന്നു എര്‍ട്ടിഗയുടെ രണ്ടാംതലമുറ മോഡല്‍ മാരുതി വിപണിയിലെത്തിച്ചത്. ഇതിനോടകം 60,000 ബുക്കിങ് പുതിയ എര്‍ട്ടിഗയ്ക്ക് ലഭിച്ചതായാണ് കമ്പനി പറയുന്നത്. 

Innova Cysta

7155 യൂണിറ്റ് എര്‍ട്ടിഗയാണ് 2018 ഡിസംബറില്‍ മാരുതി വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഇന്നോവ ക്രിസ്റ്റയുടെ വില്‍പന 6551 യൂണിറ്റാണ്. മരാസോയുടെ 3206 യൂണിറ്റ് മഹീന്ദ്രയും വിറ്റഴിച്ചു. 

മികച്ച ഓഫറുകളില്‍ വര്‍ഷാവസാന വില്‍പന തകൃതിയായ ഡിസംബര്‍ മാസം ഏകദേശം 11,000 ത്തിലേറെ ബുക്കിങ് ഇന്നോവ ക്രിസ്റ്റയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ മരാസോ ഓരോ മാസവും ശരാശരി 3000-4000 യൂണിറ്റ് വില്‍പന നിലനിര്‍ത്തിയാണ് മുന്നേറുന്നത്. നിലവില്‍ ഡീസല്‍ മാനുവലില്‍ മാത്രം ലഭ്യമായ മരാസോ 2020 ഏപ്രിലോടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ പുറത്തിറക്കും. അതോടെ ഈ സെഗ്‌മെന്റില്‍ മത്സരം കടുപ്പിക്കാന്‍ മരാസോയ്ക്ക് സാധിക്കും. 

marazzo

Content Highlights; Top Selling MPV, New Maruti Ertiga Beats Innova Crysta & Marazzo