ഈ ഉത്സവം കളറാക്കാന്‍ എത്തുന്ന കളര്‍ഫുള്‍ കാറുകള്‍


മാരുതിയുടെ പുതിയ എര്‍ട്ടിഗയും, ഡാറ്റ്‌സണ്‍ ഗോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും പുറത്തിറക്കുമെന്ന് അറിയിച്ചെങ്കിലും ഇത് മാറ്റിവെച്ചിട്ടുണ്ട്.

സ്വന്തമായി ഒരു വാഹനമെന്ന പലരുടെയും സ്വപ്‌നം സാക്ഷാത്കരിക്കുന്നത് ഉത്സവകാലത്താണ്. കമ്പനികള്‍ ഒരുക്കുന്ന വിവിധ ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈസ്വപ്‌നം യാഥാര്‍ഥ്യമാകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഉത്സവകാലം ശരിക്കും ആഘോഷമാക്കുന്നത് ഓട്ടോമൊബൈല്‍ മേഖലയാണ്.

പതിവുകള്‍ ഇത്തവണയും നിര്‍മാതാക്കള്‍ തെറ്റിക്കുന്നില്ല. ഉത്സവ സീസണിലെ വില്‍പ്പന ലക്ഷ്യമാക്കി നാല് പുതിയ കാറുകളാണ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഫോര്‍ഡ്, ഹോണ്ട, ഹ്യുണ്ടായി, മെഴ്‌സിഡസ് എന്നീ നിര്‍മാതാക്കളാണ് ഉത്സവ സീസണില്‍ പുതിയ മോഡലുമായി എത്തുന്നത്.

ഹ്യുണ്ടായി സാന്‍ട്രോ(എഎച്ച്2)

ഇന്ത്യയില്‍ എത്തിയതിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ഹ്യുണ്ടായി പുറത്തിറക്കുന്ന ഹാച്ച്ബാക്ക് ഒക്ടോബര്‍ ഒമ്പതിന് അവതരിപ്പിക്കും. എഎച്ച്2 എന്ന കോഡ് നമ്പര്‍ നല്‍കി ഹ്യുണ്ടായി പുറത്തിറക്കിയ ഹാച്ച്ബാക്ക് സാന്‍ട്രോ ആണെന്നാണ് വിലയിരുത്തല്‍. ഇത് പത്താം തീയതി മുതല്‍ ബുക്കിങ് ആരംഭിക്കും.

ഏറ്റവുമധികം മത്സരം നിലനില്‍ക്കുന്ന ഹാച്ച്ബാക്ക് ശ്രേണിയിലേക്കാണ് ഈ വാഹനം എത്തുന്നത്. മാരുതി വാഗണ്‍ആര്‍, സെലേറിയോ, ടാറ്റ ടിയാഗോ, റെനോ ക്വിഡ് എന്നിവര്‍ അരങ്ങുവാഴുന്ന ശ്രേണിയിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സാന്‍ട്രോ മടങ്ങിയെത്തുന്നത്.

ഫോര്‍ഡ് ആസ്പയര്‍

ഫോര്‍ഡ് ഇന്ത്യന്‍ നിരത്തിലെത്തിച്ച സെഡാന്‍ കാറുകളില്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട മോഡലാണ് ആസ്പയര്‍. 2015-ല്‍ നിരത്തിലെത്തിയ ആസ്പയര്‍ ഇപ്പോള്‍ കൂടുതല്‍ പുതുമകളോട് രണ്ടാം വരവിനൊരുങ്ങുകയാണ്. ഒക്ടോബര്‍ ആദ്യവാരം പുതിയ ആസ്പയര്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

പുറംമോടിയില്‍ ആവശ്യത്തിന് മാറ്റങ്ങളുമായാണ് ആസ്പയര്‍ രണ്ടാം വരവ് നടത്തുന്നത്. സെഡാന്‍ ശ്രേണി വാഴുന്ന ശക്തരായ മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളി സമ്മാനിക്കാന്‍ ആസ്പയറിന്റെ രണ്ടാം വരവിനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഹോണ്ട സിആര്‍-വി

ജപ്പാന്‍ വാഹന നിര്‍മാതാക്കളായ ഹോണ്ട ഉത്സവം ആഘോഷിക്കാനെത്തുന്നത് സിആര്‍-വിയിലൂടെയാണ്. അഞ്ച് സീറ്ററില്‍ നിന്ന് ഏഴ് സീറ്റിലേക്ക് വളര്‍ന്നാണ് സിആര്‍-വിയുടെ അഞ്ചാം തലമുറ വാഹനമെത്തുന്നത്. ഒക്ടോബര്‍ ഒമ്പതിന് വാഹനം വിപണിയിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

നാലാം തലമുറ സിആര്‍-വിയില്‍ നിന്ന് രൂപത്തിലും ഭാവത്തിലും ചില മാറ്റങ്ങളോടെയാണ് സിആര്‍-വി വീണ്ടും ജനിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍, എന്നീ വാഹനങ്ങളായിരിക്കും പുതിയ സിആര്‍-വിയുടെ പ്രധാന എതിരാളികള്‍.

മെഴ്‌സിഡസ് ബെല്‍സ് സി-ക്ലാസ്

ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസും ഇത്തവണ ഉത്സവം ആഘോഷിക്കാനെത്തുന്നുണ്ട്. മുമ്പ് നിരത്തിലെത്തിച്ച സി-ക്ലാസ് ബെന്‍സിന്റെ പുതിയ പതിപ്പ് നിരത്തിലെത്തിച്ചാണ് മെഴ്‌സിഡസ് ആഘോഷത്തില്‍ പങ്കാളിയാകുന്നത്.

മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് അല്‍പ്പം നേരത്തെ എത്താനുള്ള തയാറെടുപ്പിലാണ് ബെന്‍സ്. ഈ മാസം 20ന് വാഹനം അവതരിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്‌. രൂപത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വിവിധ സി ക്ലാസിന്റെ വിവിധ മോഡലുകളുടെ കരുത്ത് ഉയര്‍ത്തിയാണ് എത്തുന്നത്.

ഈ വാഹനങ്ങള്‍ക്ക് പുറമെ മാരുതിയുടെ പുതിയ എര്‍ട്ടിഗയും, ഡാറ്റ്‌സണ്‍ ഗോ മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും നിരത്തിലെത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ ഇത് നീട്ടിവയ്ക്കുകയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented