കുറച്ച് കാലം ഉണ്ടാവില്ല, ക്രിസ്റ്റ ഡീസല്‍ ബുക്കിങ്ങ് നിര്‍ത്തിയത് ഔദ്യോഗികമായി അറിയിച്ച് ടൊയോട്ട


2005-ന് ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ സെഗ്മെന്റ് കീഴടക്കിയുള്ള പ്രകടനമാണ് ഇന്നോവ നടത്തുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ | Photo: Toyota

ന്ത്യന്‍ നിരത്തുകളില്‍ ടൊയോട്ടയുടെ മുഖമാണ് ഇന്നോവ ക്രിസ്റ്റ. എം.പി.വി. വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായ ഈ വാഹനത്തിന്റെ ബുക്കിങ്ങ് നിര്‍ത്തിയിരിക്കുകയാണ് നിര്‍മാതാക്കളായ ടൊയോട്ട. ഇന്നോവ ക്രിസ്റ്റയുടെയുടെ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ബുക്കിങ്ങ് മാത്രമാണ് താത്കാലികമായി നിര്‍ത്തിയിരിക്കുന്നതെന്നും പെട്രോള്‍ എന്‍ജിന്‍ മോഡലിന് ബുക്കിങ്ങ് സ്വീകരിക്കുന്നുണ്ടെന്നും ടൊയോട്ട കിര്‍ലോസ്‌കര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്നോവ ക്രിസ്റ്റയ്ക്കുള്ള ബുക്കിങ്ങ് കുത്തനെ ഉയരുകയും ഇതേതുടര്‍ന്ന് ബുക്കിങ്ങ് കാലാവധി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഡീസല്‍ മോഡലിന്റെ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഔദ്യോഗിക അറിയിപ്പിന് മുമ്പുതന്നെ ടൊയോട്ടയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡീസല്‍ പതിപ്പിന്റെ വിവരങ്ങള്‍ നീക്കിയിരുന്നു. ബുക്കിങ്ങിനായി പെട്രോള്‍ മോഡല്‍ ക്രിസ്റ്റ മാത്രമാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

അതേസമയം, ബുക്കിങ്ങ് പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ടൊയോട്ട നല്‍കിയിട്ടില്ല. ബുക്കിങ്ങ് സ്വീകരിച്ചിട്ടുള്ള വാഹനങ്ങളുടെ വിതരണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ബുക്കിങ്ങ് തുറ ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്നോവയുടെ പരിഷ്‌കരിച്ച പതിപ്പായി ഇന്നോവ ഹൈക്രോസ് വിപണിയില്‍ എത്താനുള്ള നീക്കങ്ങളു അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. ഹൈബ്രിഡ് എന്‍ജിനുമായി എത്തുന്ന ഹൈക്രോസിനൊപ്പവും ക്രിസ്റ്റയുടെ വില്‍പ്പന തുടരുമെന്നുമാണ് അഭ്യൂഹങ്ങള്‍.

2005-ന് ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ മുതല്‍ സെഗ്മെന്റ് കീഴടക്കിയുള്ള പ്രകടനമാണ് ഇന്നോവ നടത്തുന്നത്. ഇത് ക്രിസ്റ്റയിലൂടെ തുടരാനും ടൊയോട്ടയ്ക്ക് സാധിച്ചിട്ടുണ്ട്. ആഡംബര ഫീച്ചറുകളിലും മെച്ചപ്പെട്ട പ്രകടനത്തിനും ഇന്ത്യയിലെ ഉപയോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്. വിശ്വാസ്യത് മുഖമുദ്രയാക്കിയ ഈ വാഹനം പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ടെന്നും ടൊയോട്ട അറിയിച്ചു.

തുടക്കത്തില്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനിലെത്തുകയും, പിന്നീട് ഡീസലിലേക്ക് മാറിയുമായിരുന്നു ഇന്നോവയുടെ പ്രയാണം. എന്നാല്‍, 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഇന്നോവ ക്രിസ്റ്റ വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 164 ബി.എച്ച്.പി പവറും 245 എന്‍.എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 148 ബി.എച്ച്.പി പവറും 343 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

ടൊയോട്ടയില്‍ നിന്ന് അടുത്തതായി ഇന്ത്യയില്‍ എത്തുന്ന വാഹനമായിരിക്കും ഇന്നോവ ഹൈക്രോസ് എന്നാണ് അഭ്യൂഹങ്ങള്‍. ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (ടി.എന്‍.ജി.എ) പ്ലാറ്റ്ഫോമിലായിരിക്കും ഇന്നോവ ഹൈക്രോസ് നിര്‍മിക്കുക. ക്രിസ്റ്റയില്‍ നിന്ന് വ്യത്യസ്തമായി പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഈ വാഹനം എത്തുന്നത്. അതേസമയം, ടൊയോട്ടയുടെ സ്ട്രോങ്ങ് ഹൈബ്രിഡ് സംവിധാനം നല്‍കുന്നതോടെ ഉയര്‍ന്ന ഇന്ധനക്ഷമതയായിരിക്കും ഈ വാഹനത്തിന്റെ മുഖമുദ്രയെന്നും വിലയിരുത്തലുകളുണ്ട്.

Content Highlights: TKM has decided to temporarily stop taking orders for the Innova Crysta diesel variant


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented