പ്രതീകാത്മക ചിത്രം | Photo: Facebook/Kerala Police
ഡിസംബര്‍ മാസത്തോട് അടുക്കുകയാണ്. സ്വാഭാവികമായും പല സ്ഥലങ്ങളിലും പുലര്‍ച്ചയും രാത്രികാലങ്ങളിലും മൂടല്‍ മഞ്ഞ് ഉണ്ടാകുന്നുണ്ട്. ഈ രണ്ട് സമയങ്ങളിലും മഞ്ഞ് മൂടല്‍ കൂടി ഉണ്ടാകുന്നതോടെ വാഹനമോടിക്കുന്നവര്‍ക്ക് കാഴ്ചയ്ക്ക് തടസ്സമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ മഞ്ഞുള്ള സമയത്ത് വാഹനവുമായി ഇറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മുന്നിലെ കാഴ്ച ഉറപ്പാക്കിയായിരിക്കണം യാത്രകള്‍.
അപകടം ഒഴിവാക്കാന്‍ പ്രധാനമാര്‍ഗം വേഗത കുറച്ച് വാഹനമോടിക്കുക എന്നത് തന്നെയാണ്. വേഗത കുറച്ച് ഡ്രൈവ് ചെയ്യുമ്പോള്‍ റോഡില്‍ എന്തെങ്കിലും തടസ്സങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ പ്രതികരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നതാണ് പ്രധാനം. എന്നാല്‍, കാഴ്ച പൂര്‍ണമായും മറയ്ക്കുന്ന തരത്തില്‍ മൂടല്‍ മഞ്ഞുണ്ടെങ്കില്‍ അതിലൂടെ വാഹനമോടിക്കാത്തിരിക്കുന്നതാണ് ഉത്തമം. ഈ സഹചര്യത്തില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കേരള പോലീസ്.
- മൂടല്‍ മഞ്ഞ് കാരണം ഡ്രൈവ് ചെയ്യാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കിനിറുത്തി മഞ്ഞിന്റെ കാഠിന്യം കുറയാന്‍ കാത്തിരിക്കുക.
- മഞ്ഞുമൂടിയ പാതകളിലൂടെ വാഹനമോടിക്കുമ്പോള്‍ ഹൈ-ബീം ഒഴിവാക്കുക. മഞ്ഞ് തുള്ളികളില്‍ തട്ടി പ്രകാശം പ്രതിഫലിപ്പിക്കുന്നു. പുറകില്‍ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് മുന്നിലെ വാഹനത്തെ വ്യക്തമായി കാണാന്‍ ടെയില്‍ ലൈറ്റുകള്‍ ശരിയായ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
- നിയമാനുസൃതമായ ഫോഗ്ലാമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അവ പ്രയോജനപ്പെടുത്താം. പേര് സൂചിപ്പിക്കും പോലെ മഞ്ഞിനെ കീറിമുറിച്ച് കൂടുതല്‍ വ്യക്തതയുള്ള വെളിച്ചം നല്കാന് തയാറാക്കിയതാണ് ഫോഗ്ലാമ്പുകള്‍.
- മുന്നിലുള്ള വാഹനവുമായി കൂടുതല്‍ അകലം പാലിക്കുക. അകലം കുറവാണെങ്കില്‍, മുമ്പില്‍ പോകുന്ന വാഹനം അപകടത്തില്‍പെട്ടാല്‍ നിങ്ങളുടെ വാഹനം സുരക്ഷിതമായി നിര്‍ത്താന്‍ പറ്റുന്ന രീതിയില്‍ പ്രതികരിക്കാനുള്ള സമയം ലഭിച്ചു എന്ന് വരില്ല.
- വാഹനങ്ങള്‍ തിരിയുന്നതിന് മുമ്പ് നിശ്ചിത സമയം കൃത്യമായും ഇന്‍ഡിക്കേറ്റര്‍ ഓണ്‍ ചെയ്ത് സൂചന നല്‍കുക.
- മഞ്ഞുപാതകളില്‍ ഓവര്‍ടേക്കിംഗ് ഒഴിവാക്കുക. കാഴ്ച മങ്ങുന്നതിനാല്‍ എതിരെ വരുന്ന വാഹനത്തെ കൃത്യമായി കാണാന്‍ സാധിക്കാതെ വരാം. ഇത് അപകടങ്ങള്‍ക്ക് കാരണമാകും.
- മൂടല്‍മഞ്ഞ് പോലുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ റോഡിലെ തടസ്സങ്ങള്‍ കാണാനും എതിരെ വരുന്ന വാഹനങ്ങളെ പറ്റി സൂചനകള്‍ നല്‍കാനും വാഹനത്തിലെ സഹയാത്രക്കാര്‍ക്കും ചുമതലയുണ്ട്.
- ശ്രദ്ധാപൂര്‍വ്വം യാത്ര പ്ലാന്‍ ചെയ്യുക. യാത്രയ്ക്കൊരുങ്ങുംമുന്‍പ് കാലാവസ്ഥ പ്രവചനം ശ്രദ്ധിക്കുക. റോഡപകടങ്ങള്‍, റോഡ് അടയ്ക്കല്‍, ഗതാഗത നിര്‍ദേശങ്ങള്‍ എന്നിവയെക്കുറിച്ച് മനസിലാക്കണം. മറ്റു സമയത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് യാത്രകള്‍ക്ക് കൂടുതല്‍ സമയമെടുത്തേക്കാം.
- വിന്‍ഡ്സ്ക്രീന്‍ വൃത്തിയായും മഞ്ഞു നീക്കം ചെയ്തും സൂക്ഷിക്കുക. കാഴ്ച വളരെ പ്രധാനമാണ്. അതിനാല്‍ വാഹനത്തിന്റെ വിന്‍ഡ് സ്ക്രീന്‍, വിന്‍ഡോ, മിറര്‍ എന്നിവയില്‍ പൊടിയോ മറ്റു തടസ്സങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. വാഹനമോടിക്കുമ്പോള്‍ ഗ്ലാസ്സുകള്‍ താഴ്ത്തി വച്ചാല്‍ മറ്റുള്ള വാഹനങ്ങളുടെ ഹോണ്‍, എന്ജിന് ശബ്ദങ്ങള്‍ വ്യക്തമായി കേള്‍ക്കാനും അതിനനുസരിച്ചു കൂടുതല്‍ സുരക്ഷിതമായി ഡ്രൈവ് ചെയ്യാനും കഴിയും. എതിരേയും പുറകെയും വരുന്ന വാഹനങ്ങളെ പറ്റി നല്ല ധാരണ കിട്ടാന്‍ ഇത് സഹായകമാണ്. വിന്‍ഡോ ഗ്ലാസ്സുകള്‍ പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യം ഉണ്ടായാല്‍ കാറിനകത്ത് ഈര്‍പ്പം ഉണ്ടാവുകയും വിന്‍ഡ് ഷീല്‍ഡില്‍ വെള്ളത്തുള്ളികള്‍ രൂപപ്പെട്ട് കാഴ്ച മങ്ങുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു ഉള്ളിലെ താപനില ക്രമീകരിക്കാം.
Content Highlights: Tips for Winter season driving, Safe driving tips, Tips for safe driving by kerala police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..