സിനിമാക്കാരും ട്രോളന്‍മാരും ചേര്‍ന്ന് എന്‍ജിനീയറിങ് ഒരു കോമഡിയാക്കിയിട്ടുണ്ട്. എന്നാല്‍, എക്‌സാമും പൊട്ടി സപ്ലി അടിച്ചിരിക്കുന്ന എന്‍ജിനീയര്‍മാര്‍ മാത്രമല്ല നല്ല പണി അറിയാവുന്ന പിള്ളാരും എന്‍ജിനീയറിങ് പഠിക്കുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ആര്‍.വി കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍. 

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ബെംഗളൂരുവില്‍ നടക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ ടെക്‌നോളജി എക്‌സ്‌പോയില്‍(ഇവി സൗത്ത് എക്‌സ്‌പോ) ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചത് ആര്‍.വി കോളേജിലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ്. 

E-Car

ആര്‍വി കോളേജിലെ ടീം ചിമേര എന്ന കൂട്ടം വിദ്യാര്‍ഥികളാണ് ഈ അടിപൊളി ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന് രൂപം നല്‍കിയത്. 120 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ അഞ്ച് സെക്കന്റില്‍ 75 മിറ്റര്‍ ദൂരം പിന്നിടും.

Car

ഒറ്റത്തവണ ചര്‍ജ് ചെയ്യുന്നതിലൂടെ 40 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കുന്ന ബാറ്ററിയാണ് ഈ സ്‌പോര്‍ട്‌സ് കാറില്‍ നല്‍കിയിരിക്കുന്നത്. ബാറ്ററി ഫുള്‍ ചാര്‍ജാകുന്നതിന് നാല് മണിക്കൂര്‍ സമയമെടുക്കും.

E Car

ഒരു വര്‍ഷത്തെ അധ്വാനവും 12 ലക്ഷം രൂപയുമാണ് ഈ വാഹനത്തിന്റെ മൂലധനം. 250 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. കോളേജിന്റെ പരിസരത്ത് തന്നെയാണ് ഈ വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.