പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് വിട; തിരുവനന്തപുരം വിമാനത്താവളത്തില്‍ ഓടാന്‍ നെക്‌സോണ്‍ ഇ.വി


2025 മാര്‍ച്ച് മാസത്തോടെടെ എയര്‍പോര്‍ട്ടിനുള്ളിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ടാറ്റ നെക്‌സോൺ ഇ.വി | Photo: Thiruvananthapuram Airport

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളിലേയ്ക്കു മാറുന്നു. വിമാനത്താവളത്തിനുള്ളിലെ സേവനത്തിനായി നാല്‌ വൈദ്യുതി കാറുകളാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന്‍ (എസിഎ) ഫോര്‍ പ്ലസ് ലെവല്‍ നേടാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നെറ്റ് സീറോ പദവി നേടാനുമുള്ള നയത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഇലക്ട്രിക് കാറുകല്‍ എത്തിച്ചിരിക്കുന്നത്.

എന്‍ജിനീയറിംഗ് ആന്‍ഡ് മെയിന്റനന്‍സ്, ലാന്‍ഡ്സൈഡ് ഓപറേഷന്‍സ് വിഭാഗങ്ങളുടെ ഉപയോഗത്തിനായാണ് ഈ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍, 2025 മാര്‍ച്ച് മാസത്തോടെടെ എയര്‍പോര്‍ട്ടിനുള്ളിലെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആയി മാറ്റാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ഇ.വി. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.



ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ എത്തിച്ചിട്ടുള്ള നെക്‌സോണ്‍ ഇ.വിയാണ് വിമാനത്താവളത്തിലെ ഓട്ടത്തിനായി എത്തിയിട്ടുള്ളത്. ടാറ്റ നെക്‌സോണ്‍ ഇ.വി, നെക്‌സോണ്‍ ഇ.വി. മാക്‌സ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇലക്ട്രിക് വാഹനം വിപണിയില്‍ എത്തിച്ചിട്ടുള്ളത്. നെക്‌സോണ്‍ ഇ.വിക്ക് 14.99 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഇ.വി. മാക്‌സിന് 17.74 ലക്ഷം രൂപ മുതല്‍ 19.24 ലക്ഷം രൂപ വരെയും വിലയാകും.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 312 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് നെക്സോണ്‍ ഇ.വിയില്‍ നല്‍കിയിരുന്നതെങ്കില്‍ നെക്സോണ്‍ ഇ.വി. മാക്സില്‍ അത് 437 കിലോമീറ്ററാണെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 40.5 kWh ബാറ്ററി പാക്കാണ് പുതിയ നെക്സോണ്‍ ഇ.വി. മാക്സില്‍ നല്‍കിയിട്ടുള്ളത്. 3.3 kW ചാര്‍ജര്‍, 7.2 kW AC ഫാസ്റ്റ് ചാര്‍ജര്‍ എന്നീ രണ്ട് ചാര്‍ജിങ്ങ് ഓപ്ഷനുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

40.5 kWh ലിഥിയം അയേണ്‍ ബാറ്ററി പാക്കിനൊപ്പം പെര്‍മനന്റ് മാനേജ്മെന്റ് സിംക്രണസ് എ.സി. മോട്ടോറാണ് ഇ.വി. മാക്‌സിലുള്ളത്. ഇത് 141 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 9.0 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമെടുക്കാനും ഇതിന് സാധിക്കും. റെഗുലര്‍ ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ ബാറ്ററി നിറയും. അതേസമയം, ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തില്‍ 56 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം.

ടാറ്റ വികസിപ്പിച്ചെടുത്ത സിപ്‌ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് രണ്ട് വാഹനങ്ങളിലുമുള്ളത്. ഐപി 67 സര്‍ട്ടിഫൈഡ് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് റെഗുലര്‍ നെക്‌സോണ്‍ ഇ.വിയിലുള്ളത്. ഒറ്റത്തവണ ചാര്‍ജിലൂടെ നെക്‌സോണ്‍ ഇ.വി 312 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഉറപ്പുനല്‍കുന്നത്.

Content Highlights: Thiruvananthapuram Airport authorities buys four tata nexon ev for internal services


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented