കാര്‍ ഹൈബ്രിഡ് ആണോ? എന്താണ് മെച്ചം, എത്ര തരമുണ്ട്, മൈലേജിലെ നേട്ടം എത്രവരെ


വില കൊണ്ടായിരുന്നു ഹൈബ്രിഡ് വാഹനങ്ങള്‍ ജനങ്ങളില്‍നിന്ന് അകന്നു നിന്നത്. എന്നാലിപ്പോള്‍ 28 കിലോമീറ്റര്‍ മൈലേജും 20 ലക്ഷത്തിനടുത്ത് വിലയുമായി ഹൈബ്രിഡ് വാഹനങ്ങളെത്തുന്നത്.

പ്രതീകാത്മക ചിത്രം | Photo: Toyota India

പെട്രോളിന് വില കുത്തനെ കൂടുകയും ഡീസലിനെ ജനപ്രിയകമ്പനികള്‍ ഉപേക്ഷിക്കുകയും വൈദ്യുത വാഹനങ്ങളില്‍ പൂര്‍ണമായ ധൈര്യം വരാത്തതുമെല്ലാം കാരണങ്ങളായി നില്‍ക്കുമ്പോഴാണ് സങ്കര വാഹനങ്ങളുടെ, അതായത് ഹൈബ്രിഡ് വാഹനങ്ങളുടെ, തലവര തെളിയുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ പതുക്കെ ഇത്തരം വാഹനങ്ങളുടെ വരവിന് വഴിവെയ്ക്കുകയാണ് കമ്പനികള്‍. ആകര്‍ഷണം കരുത്തും ഇന്ധനക്ഷമതയും തന്നെ. ഇവയില്‍ പെട്രോള്‍ എന്‍ജിനൊപ്പം വൈദ്യുതമോട്ടോറും ബാറ്ററിയുമൊക്കയാണെങ്കിലും പ്രവര്‍ത്തനത്തിലെ ചെറിയ വ്യത്യാസമാണ് വേറിട്ടുനിര്‍ത്തുന്നത്.

പൂര്‍ണമായും വൈദ്യുതിയിലോടുന്ന വാഹനങ്ങള്‍ ജനപ്രിയമാകുന്നതുവരെ മൈലേജ് വീരന്‍മാര്‍ക്ക് ഡിമാന്‍ഡുണ്ടാകും. ഇതുവരെ വില കൊണ്ടായിരുന്നു ഹൈബ്രിഡ് വാഹനങ്ങള്‍ ജനങ്ങളില്‍നിന്ന് അകന്നു നിന്നത്. എന്നാലിപ്പോള്‍ 28 കിലോമീറ്റര്‍ മൈലേജും 20 ലക്ഷത്തിനടുത്ത് വിലയുമായി വരുന്ന ടൊയോട്ട ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവയുടെ ബുക്കിങ് കണക്കുകള്‍ കാണിക്കുന്നത് ഇവയുടെ ജനപ്രിയത കൂടുന്നുവെന്നാണ്.

മൈല്‍ഡ് ഹൈബ്രിഡ്

വാഹനത്തിന് വൈദ്യുതിയുടെ ചെറിയൊരു താങ്ങ് മാത്രം നല്‍കുക എന്നതാണ് ഇതിലെ വൈദ്യുത മോട്ടോറിന്റെ ധര്‍മം. വാഹനത്തെ ചലിപ്പിക്കാനുള്ള ശേഷി മോട്ടോറിനുണ്ടാവില്ല. അതിനാല്‍ ചെറിയ ബാറ്ററിപാക്കായിരിക്കും ഉപയോഗിക്കുക. സീറ്റിനടിയിലും മറ്റുമുള്ള ഒതുങ്ങിയ ഇടത്തായിരിക്കും ബാറ്ററിയുടെ സ്ഥാനം. ഇന്ധനക്ഷമത നല്‍കുന്ന ഓട്ടോ സ്റ്റാര്‍ട്ട് സ്റ്റോപ്പാണ് മൈല്‍ഡ് സാങ്കേതികവിദ്യയില്‍ കൂടുതല്‍ കാണുക.

പ്രതീകാത്മക ചിത്രം | Photo: Nexa Experience

കൂടാതെ, എന്‍ജിന് ചെറിയ പിന്തുണ നല്‍കാനും ഈ മോട്ടോറിന് സാധിക്കും. മാരുതി സുസുക്കിയാണ് മൈല്‍ഡ് സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. സിയാസ് ഡീസലിലായിരുന്നു അത്. എസ്.എച്ച്.വി.എസ്. (സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി) എന്ന പേരില്‍ എര്‍ട്ടിഗ, എക്‌സ്.എല്‍.6, ബ്രെസ, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ വാഹനങ്ങളിലെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

പാരലല്‍ ഹൈബ്രിഡ്

ഈ സാങ്കേതിക വിദ്യയാണ് ഹൈറൈഡറിലും ഗ്രാന്‍ഡ് വിറ്റാരയിലും ഹോണ്ട സിറ്റിയിലുമൊക്കെ ഉപയോഗിക്കുന്നത്. പെട്രോള്‍/ ഡീസല്‍ എന്‍ജിനൊപ്പം വൈദ്യുത മോട്ടോറും ആവശ്യത്തിനനുസരിച്ച് ഒരുമിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ വൈദ്യുതി ആവശ്യമുള്ളതിനാല്‍ വലിയ ബാറ്ററിപാക്കായിരിക്കും ഇവയിലുണ്ടാവുക. മിക്കവാറും ഡിക്കിക്ക് സമീപമാണ് ഇവയുടെ സ്ഥാനം. ഇലക്ട്രിക് മോട്ടോറും എന്‍ജിനും ബന്ധിപ്പിക്കുന്നത് ഒറ്റ ഗിയര്‍ബോക്‌സിലേക്കായിരിക്കും. പല വാഹനങ്ങളിലും പല വിധത്തിലായിരിക്കും ഇവയുടെ പ്രവര്‍ത്തനം.

ചില വാഹനങ്ങളില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത് മുതല്‍ നിശ്ചിതവേഗം കൈവരിക്കുന്നതു വരെ ബാറ്ററിയിലായിരിക്കും വാഹനമോടുക. പ്രധാനമായും ഈ സമയങ്ങളിലായിരിക്കും കൂടുതല്‍ ഇന്ധനം ചെലവഴിക്കേണ്ടിവരിക. ഇന്ധനം കത്തുന്നത് കുറയുന്ന അധികവേഗം കൈവരിക്കുമ്പോള്‍ മാത്രം പെട്രോള്‍ എന്‍ജിനിലേക്ക് മാറും. അതിനാല്‍ ഈ വാഹനങ്ങളില്‍ ഇന്ധനക്ഷമത കൂടുതലായിരിക്കും. മുകളില്‍ പറഞ്ഞ വാഹനങ്ങളില്‍ അതുകൊണ്ടാണ് കമ്പനി 28 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നത്. വാഹനം ബ്രേക്ക് ചെയ്യുമ്പോഴായിരിക്കും ബാറ്ററി ചാര്‍ജാകുന്നത്. അതിനാല്‍ കുത്തിവെയ്‌ക്കേണ്ട ആവശ്യവുമില്ല.

പ്രതീകാത്മക ചിത്രം | Photo: Global Toyota

സീരിസ് ഹൈബ്രിഡ്

ഇവിടെ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്നത് ബാറ്ററിയെ റീച്ചാര്‍ജ് ചെയ്യാന്‍ മാത്രം. ചെലവ് കൂടുതലായതിനാല്‍ ഇതിനെ കമ്പനികള്‍ വേണ്ടത്ര താത്പര്യം കാണിച്ചിട്ടില്ല. വൈദ്യുത കാറിന്റേതായ ഗുണങ്ങള്‍ ഇത്തരം ഹൈബ്രിഡില്‍ നിന്ന് പ്രതീക്ഷിക്കാം.

പ്ലഗ് ഇന്‍ ഹൈബ്രിഡ്

പ്ലഗ്ഇന്‍ ഹൈബ്രിഡില്‍ പുറമേനിന്നുള്ള വൈദ്യുതി സ്വീകരിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇവയുടെ ബാറ്ററി സാധാരണ ഹൈബ്രിഡിലേതിനെക്കാള്‍ വലുതുമായിരിക്കും. കൂടുതല്‍ ദൂരം ബാറ്ററിയില്‍ മാത്രം ഓടാനും കഴിയും. പെട്രോള്‍ എന്‍ജിനുമുണ്ടാകും ഇതില്‍. ദൂരയാത്രകള്‍ക്ക് പെട്രോള്‍ എന്‍ജിനും ചെറു യാത്രകള്‍ക്ക് ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കാം.

Content Highlights: The types of hybrid technologies used in vehicle, Hybrid Cars, Mild Hybrid, Plug In Hybrid, Hybrid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented