മിനി ജോൺ കൂപ്പർ വൺ ടു സിക്‌സ് | Photo: Mini
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവില്‍ ചെറുവാഹന വിഭാഗമായ മിനിയുടെ വരും തലമുറ വാഹനങ്ങള്‍ ഇലക്ട്രിക് കരുത്തില്‍ ഉള്ളവയായിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, ഈ വലിയ മാറ്റത്തിന് മുമ്പ് അല്‍പ്പം സ്‌പെഷ്യലായ ഒരു വാഹനം വിപണിയില്‍ എത്തിക്കുകയാണ് മിനി. ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് വണ്‍ ടു സിക്‌സ് എഡിഷന്‍ എന്ന പേരിലാണ് മിനി ജോണ്‍ കൂപ്പറിന്റെ പ്രത്യേക പതിപ്പ് നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്.
ലോകത്താകമാനം 999 യൂണിറ്റ് മാത്രമായിരിക്കും വണ്‍ ടു സിക്‌സ് എഡിഷന്‍ എത്തുന്നത്. മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ഈ സ്‌പെഷ്യല്‍ എഡിഷന്‍ വാഹനങ്ങളെത്തുകയെന്നാണ് വിവരം. പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുകയാണെങ്കില്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ ഏറ്റവും ഒടുവിലായി എത്തുന്ന മിനിയുടെ കാറുകളായിരിക്കും ഇവയെന്നും അഭ്യാഹങ്ങളുണ്ട്. എഡിഷന്‍ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആറ് സ്പീഡ് മാനുവലായിരിക്കും ഇതിലെ ട്രാന്‍സ്മിഷന്‍.

പൂര്‍ണമായും കറുപ്പില്‍ മുങ്ങിയായിരിക്കും വണ്‍ ടു സിക്‌സ് പതിപ്പ് എത്തുന്നത്. റെഗുലര്‍ മോഡലില്‍ ക്രോമിയം നിറത്തില്‍ നല്‍കിയിട്ടുള്ള ഭാഗങ്ങള്‍ ഗ്ലോസ് ബ്ലാക്ക് നിറത്തില്‍ ഒരുങ്ങും. ബോണറ്റ് മുതല്‍ ബുട്ട് വരെ നീളുന്ന റേസിങ്ങ് സ്ട്രിപ്പ്, സണ്‍റൂഫില്‍ വാഹനത്തിന്റെ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തു. ഒന്നാമത്തെ മോഡലില്‍ വണ്‍ ഓഫ് 999 എന്നിങ്ങനെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് ചെയ്യും. ലിമിറ്റഡ് എഡിഷന്‍ ബാഡ്ജിങ്ങുകള്‍ സി പില്ലറില്‍ സ്ഥാനം പിടിക്കും.
പൂര്‍ണമായും കറുപ്പ് നിറം നല്‍കിയ സര്‍ക്യൂട്ട് സ്‌പോക്ക് അലോയി വീല്‍, വണ്‍ ടു സിക്‌സ് ലോഗോ നല്‍കിയിട്ടുള്ള ഡോര്‍ സില്‍, സ്റ്റിയറിങ്ങിലും മറ്റ് പല ഭാഗങ്ങളിലുമായി വണ്‍ ടു സിക്‌സ് ബാഡ്ജിങ്ങ് അകത്തളത്തില്‍ നല്‍കിയിട്ടുണ്ട്. ചുവപ്പ് നിറത്തിലാണ് ഗിയര്‍ ലിവറിലെ അക്കങ്ങള്‍ നല്‍കിയിട്ടുള്ളത്. വാഹനത്തിന്റെ ഇന്റീരിയര്‍ സ്‌പോര്‍ട്ടി ആക്കുന്നതിനായി വേറെ സ്ഥലങ്ങളിലും ചുവപ്പ് മാര്‍ക്കുകള്‍ കാണാം. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലും ആംബിയന്റ് ലൈറ്റിലും ചുവപ്പ് തെളിയുന്നുണ്ട്.

റെഗുലര്‍ മിനി കൂപ്പറില്‍ നല്‍കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വണ്‍ ടു സിക്‌സ് എഡിഷനിലും നല്‍കിയിട്ടുള്ളത്. ഇത് 231 ബി.എച്ച്.പി. പവറും 320 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജര്‍മനിയിലെ നര്‍ബര്‍ഗിങ്ങ് സര്‍ക്യൂട്ടില്‍ നടന്ന റേസിങ്ങിലാണ് ഈ വാഹനം പുറത്തിറക്കിയത്. സെപ്റ്റംബര്‍ മാസത്തോടെ ഈ വാഹനം അനുവദിച്ചിട്ടുള്ള വിപണികളില്‍ എത്തുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
Content Highlights: The MINI John Cooper Works in the limited 1TO6 Edition, Mini John Cooper One to Six Edition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..