കെ 47 തോക്കിന്റെ നിര്‍മാണത്തോടെ ലോകപ്രസിദ്ധമായ റഷ്യന്‍ ആയുധ നിര്‍മാണ കമ്പനിയായ കലാഷ്‌നികോവ് ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്തേക്കും ചുവടുവയ്ക്കാനൊരുങ്ങുന്നു. ടെസ്‌ല മോഡല്‍ ഇലക്ട്രിക് സൂപ്പര്‍കാറാണ് കലാഷ്‌നികോവില്‍ നിന്ന് ആദ്യമായി നിരത്തിലെത്തുന്നത്. 

1970 കാലഘട്ടങ്ങളിലെ സോവിയറ്റ് ഹാച്ച്ബാക്ക് മോഡലായ ഇഹ് കോംബിയുടെ മാതൃകയിലാണ് കലാഷ്‌നികോവിന്റെ സിവി-1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് കാര്‍ പുറത്തിറക്കുന്നത്. എലോണ്‍ മസ്‌കിന്റെ ടെസ്‌ലയോട് മത്സരിക്കാനാണ് സിവി-1 എത്തുന്നതെന്നാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍.

Car

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇതിന് പുറമെ, പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും ആറ് സെക്കന്റ് സമയം മതിയെന്നുമാണ് കമ്പനിയുടെ വാദം.

കലാഷ്‌നികോവില്‍ നിന്ന് മുമ്പ് ചില സൈനിക വാഹനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍, ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണിയിലേക്ക് ഇതാദ്യമയാണ് ഈ റഷ്യന്‍ ആയുധനിര്‍മാണ കമ്പനി കൈകടത്തുന്നത്. വാഹനത്തിന്റെ വില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന വേളയില്‍ അറിയിക്കുമെന്നും കമ്പനി വക്താവ് ഉറപ്പ് നല്‍കി. 

Car

മുന്നോട്ടുള്ള കാലഘട്ടങ്ങളില്‍ ഇലക്ട്രിക് കാറുകള്‍ക്ക് വലിയ സാധ്യതാണുള്ളത്. ഇത് കണക്കിലെടുത്ത് മറ്റ് പല വാഹന നിര്‍മാതാക്കളും ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. വാക്വം നിര്‍മാതാക്കളായ ഡൈസണ്‍ ഈ മേഖലയില്‍ വലിയ നിക്ഷേപമാണ് നടത്തിയതെന്നും കലാഷ്‌നികോവിന്റെ വക്താവ് അറിയിച്ചു. 

Car-2

റഷ്യയില്‍ പെട്രോള്‍ വില വളരെ കുറവായതിനാല്‍ മറ്റ് രാജ്യങ്ങളില്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ കലാഷ്‌നികോവിന് ലഭിക്കില്ല. അതുകൊണ്ടാണ് കമ്പനി ചെറുകാറുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുന്നത്.

Content Highlights: The maker of the AK-47 wants to sell electric cars