ഹ്യുണ്ടായി നിരത്തിലെത്തിക്കുന്നതില്‍ ഫീച്ചര്‍ സമ്പന്നമായ കോംപാക്ട് എസ്യുവിയാണ് ക്രെറ്റ. സുരക്ഷയിലും ടെക്നോളജിയിലും പകരകാരനില്ലാത്ത ഈ വാഹനത്തിന്റെ ഡയമണ്ട് എഡീഷന് അവതരിപ്പിച്ചു. കുറെകൂടി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഡയമണ്ട് എഡീഷന് ക്രെറ്റ ഒരുക്കിയിട്ടുള്ളത്.
ബ്രെസീലില്‍ നടക്കുന്ന സാവോ പോളൊ ഓട്ടോഷോയിലാണ് ഡയമണ്ട് എഡീഷന് ക്രെറ്റ എത്തിച്ചിരിക്കുന്നത്. അമേരിക്കന്‍ നിരത്തിലുണ്ടായിരുന്ന സാധാരണ ക്രെറ്റയുടെ ടോപ്പ് വേരിയന്റിനെയാണ് രൂപവും ഭാവവും മാറ്റി ക്രെറ്റ ഡയമണ്ട് ആക്കിയത്.
ഡീപ്പ് ഡൈവ് ബ്ലൂ നിറത്തിലുള്ള ക്രെറ്റയാണ് ഡയമണ്ട് വേരിയന്റാകുന്നത്. വാഹനം കൂടുതല്‍ ഗ്ലോസിയായതിനൊപ്പം പനോരമിക് സണ്‍റൂഫും പുറം മോടിയിലെ പുതുമയാണ്.
ഡാഷ്ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന ത്രീ ടോണ്‍ ഫിനീഷിങ് സ്റ്റീയറിങ് വീലിലേക്കും ഗിയര്‍ ലിവറിലേക്കും നല്‍കിയിട്ടുണ്ട്. രണ്ട് നിറങ്ങളിലായി മൈക്രോ ഫൈബര്‍ സീറ്റുകളുമാണ് ഇന്റീരിയറില്‍ പുതുതായി സ്ഥാനം പിടിച്ചിട്ടുള്ളത്.
ഇതിന് പുറമെ, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് അംപ്ലിഫയര്‍, ആറ് സ്പീക്കര്‍, ഒരു സബ്വൂഫര്‍ എന്നിവയുള്ള 750 വാട്ട് ജെബിഎല്‍ സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.
സാവോ പോളൊ മോട്ടോര്‍ ഷോയില്‍ എത്തിച്ച കണ്‍സെപ്റ്റ് വാഹനത്തില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കിയിരിക്കുന്ന ഈ വാഹനം 156 ബിഎച്ച്പി കരുത്ത് നല്‍കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..