ഫാന്‍സി നമ്പര്‍ കിട്ടും വരെ കാക്കാന്‍ വയ്യ, കെല്‍സ ഇടപ്പെട്ടു, താത്കാലിക നമ്പറില്‍ കാര്‍ നല്‍കി


പ്രതീകാത്മകചിത്രം | Mathrubhumi archives

ഫാന്‍സി നമ്പര്‍ കിട്ടാന്‍ വൈകുമെന്നതിനാല്‍ താത്കാലിക രജിസ്‌ട്രേഷനില്‍ കാര്‍ ഉടമയ്ക്ക് വിട്ടുനല്‍കി. താത്കാലിക രജിസ്ട്രേഷനില്‍ വാഹനം നല്‍കണമെന്ന് കാണിച്ച് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് (കെല്‍സ) പരാതി നല്‍കിയതിനെത്തുടര്‍ന്നാണിത്.

മൂവാറ്റുപുഴ സ്വദേശി സാറാമേരി തങ്കച്ചന്റെ പരാതിയില്‍ അതോറിറ്റി മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതിനു മറുപടിയായി കെല്‍സ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ ദിനേശ് എം. പിള്ളയ്ക്ക് മൂവാറ്റുപുഴ ആര്‍.ടി.ഒ. നല്‍കിയ റിപ്പോര്‍ട്ടിലാണ് വാഹനം വിട്ടുകൊടുക്കാന്‍ തടസ്സമില്ലെന്ന് അറിയിച്ചത്.

വാഹനത്തിന്റെ ഇന്‍ഷുറന്‍സും ടാക്സും അടച്ച് ഡിസംബര്‍ അഞ്ചിന് താത്കാലിക രജിസ്ട്രേഷന്‍ നേടിയിരുന്നു. ഫാന്‍സി നമ്പറിനു വേണ്ടി അപേക്ഷയും നല്‍കി. ആ നമ്പര്‍കിട്ടുംവരെ വണ്ടി ഡീലറുടെ യാഡില്‍ കിടന്നാല്‍ നാശനഷ്ടങ്ങള്‍ വന്നേക്കാമെന്നും അതിനാല്‍ വാഹനം വിട്ടുനല്‍കണമെന്നുമായിരുന്നു ആവശ്യം.

Content Highlights: The car was handed over to the owner on temporary registration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


01:35

മരത്തിൽ കയറിയിട്ടും കടുവ വിട്ടില്ല, താഴെ വീഴ്ത്താൻ നോക്കി, ആരൊക്കെയോ വന്നതുകൊണ്ട് ജീവൻ ബാക്കി കിട്ടി

Jan 21, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented