ബി.എം.ഡബ്ല്യു. ടൂ സീരീസ് ഗ്രാൻ കൂപ്പെ ബ്ലാക്ക് ഷാഡോ എഡിഷൻ | Photo: BMW India
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അടുത്തിടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച ടൂ സീരീസ് ഗ്രാന്‍ കൂപ്പെയുടെ ലിമിറ്റഡ് എഡിഷന് പതിപ്പും അവതരിപ്പിച്ചു. ബ്ലാക്ക് ഷാഡോ എഡിഷന് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 42.3 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ഡിസംബര്‍ ഏഴ് മുതല്‍ ഈ വാഹനത്തിന്റെ ബുക്കിങ്ങ് ആരംഭിക്കും.
ബി.എം.ഡബ്ല്യുവിന്റെ ചെന്നൈയിലെ പ്ലാന്റിലാണ് ബ്ലാക്ക് ഷാഡോ ലിമിറ്റഡ് എഡിഷന് നിര്‍മിക്കുന്നത്. എം പെര്‍ഫോമെന്‍സ് പാര്‍ട്സ്, ബി.എം.ഡബ്ല്യു ഇന്റിവിജ്വല്‍ ഹൈ-ഗ്ലോസ് ഷാഡോ ലൈന്‍ പാക്കേജ് എന്നിവ ലിമിറ്റഡ് എഡിഷന് മോഡലില്‍ അധികമായി നല്‍കും. ആദ്യം നിര്‍മിക്കുന്ന 24 യൂണിറ്റുകളിലായിരിക്കും ഈ ഫീച്ചറുകള്‍ നല്‍കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ആല്ഫൈന് വൈറ്റ്, ബ്ലാക്ക് സഫയര്‍ എന്നീ രണ്ട് നിറങ്ങളിലാണ് ബ്ലാക്ക് ഷാഡോ എഡിഷന് അവതരിപ്പിച്ചിരിക്കുന്നത്. എം പെര്‍ഫോമെന്‍സ് പാര്‍ടുകളുടെ ഭാഗമായി നല്‍കിയിട്ടുള്ള ബ്ലാക്ക് മെഷ് സ്റ്റാല്‍ എം ഗ്രില്ല്, ബ്ലാക്ക് മിറര്‍, റിയര്‍ സ്പോയിലര്‍, ക്രോമിയം ടെയ്ല്‍പൈപ്പ്, 18 ഇഞ്ച് വൈ-സ്പോക്ക് അലോയി വീല്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തെ വ്യത്യസ്തമാക്കും.
അകത്തളത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, ഇലക്ട്രിക്കല്‍ മെമ്മറി സംവിധാനം നല്‍കിയിട്ടുള്ള സ്പോര്‍ട്സ് സീറ്റുകള്‍ പുതുമയാണ്. ആംബിയന്റ് ലൈറ്റുകളും ഇന്റീരിയറിനെ അലങ്കരിക്കുന്നുണ്ട്. 10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീന്‍, ടൂ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് യൂണിറ്റ്, 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ റെഗുലര്‍ പതിപ്പിലേതാണ്.
187 ബി.എച്ച്.പി പവറും 400 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ബ്ലാക്ക് ഷാഡോ എഡിഷന് കരുത്തേകുന്നത്. 7.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ വാഹനത്തില്‍ എട്ട് സ്പീഡ് സ്റ്റെപ്പ്ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന് ഒരുക്കുന്നത്. എക്കോ പ്രൊ, കംഫര്‍ട്ട്, സ്പോര്‍ട്ട് എന്നീ ഡ്രൈവിങ് മോഡുകളും ഇതിലുണ്ട്.
Content Highlights: The BMW 2 Series Gran Coupé ‘Black Shadow’ edition launched in India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..