ഫ് റോഡുകളുടെ തോഴനായ ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ കാര്യക്ഷമത ലോകത്തിന് മുന്നില്‍ കാഴ്ചവയ്ക്കുന്നതിനായി ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍ പരിപാടി സംഘടിപ്പിക്കുന്നു. ഓഫ്-റോഡ് ഡ്രൈവുകളുടെ പരമ്പരയാണ് 'ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍' എന്ന പേരില്‍ നടത്തുന്നത്. 

ഇന്ത്യയിലെ പത്തിലധികം നഗരങ്ങളിലേക്കാണ് ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍ പരിപാടിയുടെ ഭാഗമായി ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ സഞ്ചരിക്കുക. ഇതില്‍, വിവിധ തരത്തിലുള്ള റോഡുകള്‍ കീഴടക്കിയായിരിക്കും യാത്ര പുരോഗമിക്കുന്നത്. 

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ പലയിടങ്ങളിലും റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. ഈ സാഹചര്യങ്ങളെ മറികടക്കുന്നതിന് ലാന്‍ഡ് റോവര്‍ ഉപയോക്താക്കളെ ഒരുക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. 

ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂറില്‍ വെള്ളം കയറിയതും ഗതാഗതയോഗ്യമല്ലാത്തതുമായ റോഡുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ യഥാര്‍ഥ കരുത്തും സാധ്യതകളെയും കുറിച്ച് ഉപയോക്താക്കളെ ബോധ്യപ്പെടുത്താനും ഈ പരിപാടി സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

Land Rover

ഏത് ഭൂപ്രദേശത്തിനും ഇണങ്ങുന്ന രീതിയിലാണ് ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ രൂപകല്‍പ്പന. 70 വര്‍ഷത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള എന്‍ജിനീയറിങ്ങാണ് ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ക്ക് ഉള്ളതെന്നും ജാഗ്വാര്‍-ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് ആന്‍ഡ് എംഡി രോഹിത് സുരി പറഞ്ഞു. 

ചണ്ഡീഗഢ്, നോയിഡ, ഗുരുഗ്രാം, അഹമ്മദാബാദ്, ഇന്‍ഡോര്‍, നാഗ്പൂര്‍ എന്നീ നഗരങ്ങളില്‍ ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂര്‍ പര്യടനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഏഴാം തീയതി വരെ ലോനാവാലയിലെ 19 ഡിഗ്രി നോര്‍ത്തിലായിരിക്കും ലാന്‍ഡ് റോവറിന്റഎ പ്രകടനം. 

ഡിസ്‌കവറി സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക്, ഓള്‍-ന്യൂ ഡിസ്‌കവറി, റേഞ്ച് റോവര്‍ വേലാര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ എന്നിവയാണ് ലാന്‍ഡ് റോവര്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍.