ന്ത്യയില്‍ ആദ്യം ഇറക്കുമതിചെയ്ത കാറായിരിക്കും വിപണിയിലെത്തിക്കുകയെന്നും ഇതു വിജയിച്ചാല്‍ നിര്‍മാണശാല സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും ടെസ്ല സി.ഇ.ഒ. ഇലോണ്‍ മസ്‌ക്. കാര്‍ ഇറക്കുമതിചെയ്യുന്നതിനുള്ള നികുതി കുറയ്ക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിവരുകയാണ് കമ്പനിയിപ്പോള്‍.

ലോകത്തിലെത്തന്നെ ഏറ്റവുംവലിയ കാര്‍ വിപണികളിലൊന്നായ ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ടെസ്ലയുടെ താത്പര്യം മസ്‌ക് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കാറുകളുടെ ഇറക്കുമതിത്തീരുവ വലിയ വെല്ലുവിളിയാണെന്ന് ഇന്ത്യയിലെ കാര്‍ വിപണനപദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മസ്‌ക് ട്വിറ്ററില്‍ കുറിച്ചു. 

പരിസ്ഥിതിസൗഹൃദവാഹനങ്ങളെ, ഡീസല്‍-പെട്രോള്‍ വാഹനങ്ങളുടെ അതേരീതിയില്‍ പരിഗണിക്കുന്നത് ഇന്ത്യയുടെ കാലാവസ്ഥാലക്ഷ്യങ്ങള്‍ക്ക് അനുകൂലമാകില്ലെന്നും മസ്‌ക് പറയുന്നു. താത്കാലികമായെങ്കിലും ഇറക്കുമതിത്തീരുവയില്‍ ഇളവു ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

വൈദ്യുതവാഹനങ്ങള്‍ക്ക് നിലവില്‍ 60 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഇറക്കുമതിത്തീരുവയായി ഈടാക്കുന്നത്. ഇത് 40 ശതമാനമാനമായി കുറയ്ക്കണമെന്നാണ് ടെസ്ലയുടെ ആവശ്യം.

Content Highlights: Tesla Will Import Cars To India, Production Begins Later