കാരണം ഓട്ടോ പൈലറ്റോ, ബ്രേക്ക് തകരാറോ?; 150 കി.മീ. വേഗത്തില്‍ പാഞ്ഞ ടെസ്‌ല ഇടിച്ച് രണ്ട് മരണം | Video


ചൈനയിലെ ചാവോസോ മേഖലയിലാണ് നിയന്ത്രണം വിട്ട് അമിതവേഗത്തിലോടിയ ടെസ്‌ല മോഡല്‍ വൈ കാര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

ടെസ്‌ല കാർ അപകടമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ | Photo: Twitter

വാഹനങ്ങളിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യ എന്ന് വിശേഷിപ്പിക്കാമെങ്കിലും ടെസ്‌ലയ്ക്ക് ഏറ്റവുമധികം തലവേദനയുണ്ടാക്കിയിട്ടുള്ള സംവിധാനമാണ് ഓട്ടോ പൈലറ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ടെസ്‌ലയുടെ അപകടവും ഓട്ടോ പൈലറ്റിന്റെ പിഴവിനെ തുടര്‍ന്നാണോയെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്. ടെസ്‌ലയുടെ സ്വന്തം നാടായ അമേരിക്കയില്‍ മുമ്പും ഓട്ടോ പൈലറ്റില്‍ വാഹനമോടിച്ച് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചൈനയിലെ ചാവോസോ മേഖലയിലാണ് നിയന്ത്രണം വിട്ട് അമിതവേഗത്തിലോടിയ ടെസ്‌ല മോഡല്‍ വൈ കാര്‍ ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെടുന്നതും അമിതവേഗത്തില്‍ മുന്നോട്ട് കുതിക്കുകയും ചെയ്യുന്നത്. വിവിധ സ്ഥലങ്ങളിലൂടെ വാഹനം അമിതവേഗത്തില്‍ പായുന്നതിന്റെയും മറ്റ് വാഹനങ്ങളില്‍ ഇടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.150 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാര്‍ പാഞ്ഞതെന്നാണ് പോലീസ് പറയുന്നത്. രണ്ട് സൈക്കിളുകളിലും മൂന്ന് മോട്ടോര്‍ സൈക്കിളുകളിലും ഇടിച്ച ശേഷം ഒരു ലോറിയില്‍ ഇടിച്ചാണ് കാര്‍ നില്‍ക്കുന്നതെന്നും വീഡിയോയില്‍ കാണാം. റോഡരികിൽ നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയും മൂന്നോട്ട് കുതിക്കാന്‍ തുടങ്ങുകയും ചെയ്യുകയായിരുന്നെന്നും കാര്‍ നിര്‍ത്തുന്നതിനായി ബ്രേക്ക് ചെയ്‌തെങ്കിലും പെഡല്‍ സ്റ്റക്ക് ആയി നില്‍ക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയന്ത്രണം നഷ്ടമായി രണ്ട് കിലോമീറ്ററാണ് കാര്‍ ഓടിയത് ഈ സമയമത്രയും ഡ്രൈവര്‍ ബ്രേക്ക് പെഡലില്‍ അമര്‍ത്തി വാഹനം നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അപകട സമയത്ത് ഡ്രൈവര്‍ മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നതിനായി മറ്റൊരു ഏജന്‍സിയുടെ സഹായം തേടാനൊരുങ്ങുകയാണ് പോലീസ് എന്നും സൂചനകളുണ്ട്.

എന്നാല്‍, അപകടമുണ്ടായ സമയത്ത് ഡ്രൈവര്‍ വാഹനം ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കാറിന്റെ ഡ്രൈവിങ്ങ് ലോഗ് നല്‍കുന്ന സൂചനയെന്നാണ് ടെസ്‌ലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൈനീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമായിരിക്കും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയെന്നും വിവരമുണ്ട്. മുമ്പും ടെസ്‌ലയുടെ വാഹനത്തിന്റെ ബ്രേക്ക് തകരാറിനെ തുടര്‍ന്ന് അപകടമുണ്ടായെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Content Highlights: Tesla trying to park and instead taking off at high speed, killing two people, Tesla Car, Accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022

Most Commented