ണ്ണ് ചിമ്മി തുറക്കുന്ന വേഗതയില്‍ പറപറക്കുന്ന രണ്ടാം തലമുറ ഇലക്ട്രിക് റോഡ്‌സ്റ്റര്‍ ടെസ്‌ല കഴിഞ്ഞ ദിവസമാണ് അനാവരണം ചെയ്തത്. സൂപ്പര്‍ കാറുകളെക്കാള്‍ വേഗതയുള്ള റോഡ്‌സ്റ്ററിന് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 1.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 402 കിലോമീറ്ററാണ് പരമാവധി വേഗത. 2020-ഓടെ ഈ വേഗരാജാവിനെ നിരത്തിലെത്തിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.

Tesla

ഒറ്റചാര്‍ജില്‍ ഏകദേശം ആയിരത്തോളം കിലോമീറ്റര്‍ ദൂരം പിന്നിടാനും റോഡ്‌സ്റ്ററിന് കഴിയും. രണ്ട് സെക്കന്‍ഡില്‍ താഴെ സമയത്ത് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം പിന്നിടുന്ന ആദ്യ കാറാണ് റോഡ്‌സ്റ്റര്‍. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരത്തിലെത്തിയ ആദ്യ തലമുറ റോഡ്‌സറ്ററില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഫോര്‍ സീറ്റര്‍ കണ്‍വേര്‍ട്ടബിളാണ് വാഹനം. 10000 എന്‍എം ടോര്‍ക്കാണ് റോഡ്‌സ്റ്ററില്‍ ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്യുന്നത്. 

Tesla

ഫോര്‍മുല വണ്‍ സ്‌പോര്‍ട്‌സ് കാറുകളെ അനുസ്മരിപ്പിക്കുന്ന കോക്പിറ്റാണ് അകത്തളത്ത്. മുന്നില്‍ ഒന്നും പിന്നില്‍ രണ്ടും സഹിതം ആകെ മൂന്ന് വൈദ്യുത മോട്ടോറുകളാണ് വാഹനത്തിന് കരുത്തേകുക. അത്യാധുനിക ഫീച്ചേഴ്‌സിന്റെ തള്ളികയറ്റത്തില്‍ റോഡ്‌സ്റ്ററിന്റെ വിലയും അല്‍പം ഉയരും. ആദ്യം വിപണിയിലെത്തുന്ന 1000 കാറുകള്‍ക്ക് 1.63 കോടി രൂപയാകും വില. പിന്നീട് അല്‍പം വില കുറയുമെന്നും എലോണ്‍ മസ്‌ക് അറിയിച്ചിട്ടുണ്ട്.

Tesla

Content Highlights: Tesla Roadster, New Roadster, Tesla