പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ടെസ്ല മേധാവി ഇലോൺ മസ്കുമായി കൂടികാഴ്ച നടത്തിയപ്പോൾ | Photo: PTI(File Photo)
ഇറക്കുമതിചെയ്ത കാര്‍ വില്‍ക്കാനും സര്‍വീസിന് സൗകര്യവും അനുവദിക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഉത്പാദനത്തിനില്ലെന്ന് അമേരിക്കന്‍ വൈദ്യുതകാര്‍ നിര്‍മാണക്കമ്പനിയായ ടെസ്ലയുടെ ഉടമ ഇലോണ്‍ മസ്ക്. ഇന്ത്യയില്‍ നിര്‍മാണശാല തുടങ്ങാന്‍ പദ്ധതിയുണ്ടോയെന്ന് ട്വിറ്ററില്‍ ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് മസ്കിന്റെ പ്രതികരണം. വില്‍ക്കാനും സര്‍വീസ് ചെയ്യാനും അനുവദിക്കാത്ത ഒരിടത്തും ടെസ്ല നിര്‍മാണശാല തുടങ്ങില്ലെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റാര്‍ലിങ് സേവനം ലഭ്യമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മസ്ക് മറ്റൊരു സന്ദേശത്തില്‍ അറിയിച്ചു. ചൈനയില്‍ ഉത്പാദിപ്പിച്ച കാര്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് മസ്ക് ആവശ്യമുന്നയിക്കുന്നത്. അത് ഇന്ത്യയ്ക്കു മുന്നിലുള്ള നല്ല നിര്‍ദേശമല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നേരത്തേ പറഞ്ഞിരുന്നു.
ഇന്ത്യയില്‍ നിര്‍മാണശാല തുറക്കാന്‍ മസ്കിനോട് അഭ്യര്‍ഥിക്കുന്നു. അതിന് ഒരു പ്രശ്നവുമില്ല. ആവശ്യമായ വെന്‍ഡര്‍മാരും സാങ്കേതികവിദ്യയും ഇവിടെ ലഭിക്കും. അതുവഴി ചെലവു കുറയ്ക്കാന്‍ മസ്കിനു കഴിയും. ഇന്ത്യന്‍ വിപണിക്കൊപ്പം കാറുകള്‍ കയറ്റിയയക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ഇപ്പോഴും ഇറക്കുമതി ചെയ്ത കാറിലൂടെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കണമെന്ന നിലപാടിലാണ് മസ്ക്. ഇതിനായി ഇന്ത്യ നിര്‍മിച്ച് ഇറക്കുമതിചെയ്യുന്ന കാറിന്റെ തീരുവ കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നു. നിലവില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന 30 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 100 ശതമാനമാണ് ഇറക്കുമതി തീരുവ. അതില്‍ താഴെ വിലയുള്ളതിന് 60 ശതമാനവും. ടെസ്ല കാറുകള്‍ 30 ലക്ഷംരൂപയ്ക്ക് മുകളില്‍ വില വരുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..