ന്ത്യന്‍ വിപണി പ്രവേശത്തിന് ഒരു കടമ്പകൂടി കടന്ന് അമേരിക്കന്‍ വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ല. കമ്പനിയുടെ നാലുകാറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചോ ഇറക്കുമതി ചെയ്‌തോ നിരത്തിലിറക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം അനുമതി നല്‍കി. 

ഇതോടെ കമ്പനിയുടെ വിപണി പ്രവേശം ഉടനുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ നിരത്തുകള്‍ക്ക് അനുയോജ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈ വാഹനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. 

മലിനീകരണം, റോഡ് സുരക്ഷ, ഇന്ത്യന്‍ നിരത്തുകളില്‍ എത്രമാത്രം അനുയോജ്യമാണ് എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ടെസ്ലയുടെ മോഡല്‍ 3, മോഡല്‍ വൈ വകഭേദങ്ങള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നാണ് സൂചന.

Content Highlights: Tesla Gets Transport Ministry Approval For Four Models In India