
നടൻ മഹേഷ് ബാബുവും ഔഡി ഇന്ത്യ മേധാവി ബാൽബിർ സിങ്ങ് ദിലോണും പുതിയ വാഹനത്തിന് സമീപം | Photo: Audi India
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം അതിവേഗത്തിലാണ്. മലിനീകരണ മുക്തമായ യാത്രയൊരുക്കുന്നതില്‍ മാതൃകയായി സെലിബ്രറ്റികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഈ നിരയില്‍ ഏറ്റവും ഒടുവിലെത്തിയിരിക്കുന്നത് തെലുങ്ക് നടന് മഹേഷ് ബാബുവാണ്. ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് മോഡലായ ഇ-ട്രോണ്‍ എസ്.യു.വിയാണ് അദ്ദേഹം തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
മഹേഷ് ബാബു തന്നെയാണ് ഇലക്ട്രിക് വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മലിനീകരണമില്ലാത്ത, സുസ്ഥിരമായ ഭാവിക്കായി ഏറെ ആവേശത്തോടെ ഔഡിയുടെ വാഹനം വീട്ടിലെത്തിച്ചു എന്ന കുറപ്പോടെയാണ് ഔഡി ഇ-ട്രോണിനൊപ്പമുള്ള ചിത്രം മഹേഷ് ബാബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 1.14 കോടി രൂപയാണ് മഹേഷ് ബാബു സ്വന്തമാക്കിയ ഇലക്ട്രിക് എസ്.യു.വിയുടെ എക്സ്ഷോറൂം വില.
ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ 55 സ്പോര്‍ട്സ്ബാക്ക് എന്നീ മൂന്ന് പതിപ്പുകളായാണ് ഔഡിയുടെ ഈ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിയിരിക്കുന്നത്. ഔഡി റെഗുലര്‍ വാഹനങ്ങളുടെ തലയെടുപ്പ് ആവാഹിച്ചുള്ള ഡിസൈനാണ് ഇലക്ട്രിക് പതിപ്പിലും. വലിയ സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്.എല്‍, 20 ഇഞ്ച് അലോയി വീല്‍, റാപ്പ് എറൗണ്ട് ടെയില്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ തുടങ്ങിയവാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.

10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രി ഡി പ്രീമിയം സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഹെഡ് അപ്പ് ഡിസ്പ്ലേ ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്ട്രോള് സംവിധാനം, ആംബിയന്റ് ലൈറ്റിങ്ങ്, എം.എം.ഐ. നാവിഗേഷന്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, 360 ഡിഗ്രി ക്യാമറ, സോഫ്റ്റ് ടച്ച് ഡോര്‍, എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിന്റെ അകത്തളത്തിലെ ഫീച്ചറുകള്‍.
95 kWh ബാറ്ററി പാക്കിനൊപ്പം രണ്ട് ആക്സിലുകളിലും നല്‍കിയിട്ടുള്ള ഇരട്ട മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 402 ബി.എച്ച്.പി. പവറും 664 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..