തേജസ്വി യാദവ് വ്യായാമത്തിൽ | Photo: Social Media
പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍.ജെ.ഡി. നേതാവായ തേജസ്വി യാദവിന് അടുത്തിടെ ഒരുപദേശം നല്‍കി. തടി അല്‍പ്പം കൂടുതലാണ്, കുറയ്ക്കണം. പ്രധാനമന്ത്രിയുടെ നിര്‍ദേശം ശിരസാവഹിച്ചിരിക്കുകയാണ് തേജസ്വി യാദവ്. എന്നാല്‍, സാധാരണ ആളുകളെ പോലെ ജിമ്മില്‍ പോയുള്ള വര്‍ക്ക്ഔട്ട് അല്ല തേജസ്വി തിരഞ്ഞെടുത്തത്. തന്റെ വീടിന് മുന്നിലൂടെ വാഹനം തള്ളിയാണ് അദ്ദേഹം ആരോഗ്യ സംരക്ഷണത്തിനുള്ള പുതിയ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി തേജസ്വി ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മഹീന്ദ്രയുടെ ജീപ്പ് പിന്നിലേക്ക് വലിച്ചുകൊണ്ട് പോകുന്നതിന് അതിനുശേഷം മുന്നിലേക്ക് തള്ളികൊണ്ട് പോകുന്നതിന്റെയും വീഡിയോ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തേജസ്വിയുടെ പിതാവും ആര്‍.ജെ.ഡി. മേധാവിയുമായ ലാലു പ്രസാദ് യാദവ് ഈ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങളും മുമ്പ് പുറത്തുവന്നിരുന്നു.
ബീഹാറില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ഉണ്ടായ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി തേജസ്വിയോട് ഭാരം കുറയ്ക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വ്യായാമം തുടങ്ങിയതും അതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും തുടങ്ങിയത്. ജീപ്പിന്റെ സ്റ്റിയറിങ്ങ് നിയന്ത്രിക്കുന്നതിനായി ഒരാളെ വാഹനത്തിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ ഇരുത്തിയാണ് തേജസ്വി യാദവ് ജീപ്പിനെ തള്ളി നീക്കുന്നത്.
Content Highlights: Tejashwi pushes & pulls Mahindra Jeep, work out, Mahindra Jeep
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..