Image Courtesy: AutowheelsIndia
ടാറ്റയുടെ അടുത്ത ലക്ഷ്യം ഇന്ത്യയിലെ എസ്യുവി ശ്രേണിയാണ്. ഇത് പിടിച്ചെടുക്കാനുള്ള തുറുപ്പുചീട്ടാണ് അണിയറയില്‍ ഒരുങ്ങുന്ന ഗ്രാവിറ്റാസ് എന്ന എസ്യുവി, അല്ലെങ്കില്‍ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പ്. ഉത്സവ സീസണിന്റെ ഭാഗമായി എത്തുമെന്ന് അറിയിച്ചിട്ടുള്ള ഈ വാഹനം പരീക്ഷണയോട്ടത്തിന്റെ തിരക്കിലാണ്.
വരവിന് മുന്നോടിയായുള്ള മൂടിക്കെട്ടിയ പരീക്ഷണയോട്ടത്തിലാണ് ഗ്രാവിറ്റാസ് ക്യാമറ കണ്ണുകളില്‍ കുടുങ്ങിയത്. പൂനെയിലെ നിരത്തുകളിലാണ് പരീക്ഷണത്തിനിറങ്ങിയത്. ടാറ്റ ഹാരിയറുമായി രൂപസാമ്യമുള്ള ഈ ഏഴ് സീറ്റര്‍ എസ്യുവി കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് പ്രദര്‍ശനത്തിനെത്തിയത്.
ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ഗ്രാവിറ്റാസിന്റെ മുന്‍ഗാമിയായ ഹാരിയറിനെക്കാള്‍ 63 എംഎം നീളവും 80 എംഎം വീതിയും ഈ വാഹനത്തിന് അധികമുണ്ടെന്നാണ് വിവരം.
കണ്‍സെപ്റ്റ് മോഡലും ഇതുവരെ പുറത്തുവന്ന പരീക്ഷണയോട്ട ചിത്രങ്ങളില്‍നിന്നും അഞ്ച് സീറ്റര്‍ ഹാരിയറിന് സമാനമായ രൂപഘടനയാണ് ഗ്രാവിടാസിന്റെ എക്സിറ്റീരിയറിലുള്ളത്. എന്നാല്‍, മൂന്ന് നിര സീറ്റുകള്‍ എത്തുന്നതിനൊപ്പം ഇന്റീരിയറില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഉപഭോക്താവിന് ലക്ഷ്വറി അനുഭവം നല്കുന്ന പ്രീമിയം ഫീച്ചേഴ്സിലും കാര്യമായ മാറ്റങ്ങളുണ്ടാകും.
170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്കായിരിക്കും ട്രാന്സ്മിഷന്. മഹീന്ദ്ര എക്സ്യുവി 500, എംജി ഹെക്ടര്‍ പ്ലസ് എന്നിവയാണ് പ്രധാന എതിരാളികള്‍.
Content Highlights: Tata Upcomming SUV Gravitas Spied In Test Run
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..