ടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വലിയ നേട്ടങ്ങളാണ് ടാറ്റ മോട്ടോര്‍സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പെര്‍ഫോമെന്‍സ് കാറുകള്‍ക്ക് മാത്രമായി ടാമോ എന്ന പുതിയ സബ്-ബ്രാന്‍ഡും ടാറ്റ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ് ശ്രേണിയില്‍ അരങ്ങേറ്റം കുറിച്ച ടാമോ റെയ്‌സ്‌മോ സ്‌പോര്‍ട്‌സ് കാറിന് ശേഷം ഏറെ പ്രതീക്ഷയോട ടാറ്റ നിര്‍മിച്ച ടിഗോര്‍ മോഡല്‍ 87-ാംമത് ജെനീവ മോട്ടോര്‍ ഷോയില്‍ ആദ്യമായി കമ്പനി പുറത്തിറക്കി. ചെറുകാര്‍ വിപണി ലക്ഷ്യമിട്ടെത്തുന്ന ടിഗോര്‍ മാര്‍ച്ച് 29-ന് ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കും. 

Tata Tigor

കമ്പനിയുടെ പുതിയ ഇംപാക്റ്റ് ഡിസൈനിലാണ് ടിഗോറിന്റെ നിര്‍മാണം. എന്നാല്‍ രൂപത്തില്‍ പതിവ് ടാറ്റ വാഹനങ്ങളോട് ചെറുതല്ലാത്ത സാമ്യം ടിഗോറിനുണ്ട്. ചെറുകാറുകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ഇന്ത്യയില്‍ ഗംഭീര വിജയം സ്വന്തമാക്കി മുന്നേറുന്ന ടിയാഗോയെ ഓര്‍മ്മപ്പെടുത്തുന്ന രൂപമാണ് ഇതുമായി അടുത്തുനില്‍ക്കുന്ന ടിഗോര്‍ എന്ന പേര് തന്നെ പുതുമോഡലിന് നല്‍കാന്‍ കാരണം. ടാറ്റ ശ്രേണിയില്‍ ടിയാഗോയ്ക്ക് തൊട്ടുമുകളിലായാണ് ടിഗോറിന്റെ സ്ഥാനം.

Tata Tigor

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ടിയാഗോയുമായി ഏറെ സാമ്യമുണ്ട് ടിഗോറിന്. സബ്-ഫോര്‍ മീറ്ററില്‍ വേറിട്ട ഡിസൈന്‍ പാറ്റേണില്‍ പുറത്തിറങ്ങുന്ന ടിഗോര്‍ ഇവിടെ മാരുതി ഡിസയര്‍, ഫോര്‍ഡ് ആസ്പയിര്‍, ഹോണ്ട അമേസ് എന്നിവയ്ക്ക് മികച്ച എതിരാളിയാകും. ടിയാഗോയിലെ അതേ എഞ്ചിനാണ് ടിഗോറിലും. 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍, 1.05 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുക. പെട്രോള്‍ എഞ്ചിന്‍ 84 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കുമേകുമ്പോല്‍ ഡീസല്‍ പതിപ്പ് 69 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും നല്‍കും.

രണ്ട് വകഭേദങ്ങളിലും 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. രണ്ടാം ഘട്ടത്തില്‍ ഓട്ടോമാറ്റിക് പതിപ്പും കമ്പനി പുറത്തിറക്കും. വേരിട്ട ഡിസൈനില്‍ ഒരുക്കിയെടുത്ത ടിഗോര്‍ രാജ്യത്തെ ആദ്യ സ്റ്റൈല്‍ബേക്ക് വാഹനമാണെന്ന പ്രത്യേകതയുമുണ്ട്. 15 ഇഞ്ച് അലോയി വീല്‍, പ്രെജക്റ്റര്‍ ഹെഡ് ലാംമ്പ്, എല്‍.ഇ.ഡി ടെയില്‍ ലാംമ്പ്, സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ടാറ്റ ടിഗോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Tata Tigor

Tata Tigor