റ്റവും വില കുറഞ്ഞ സെഡാന്‍ എന്ന പെരുമയോടെ ടാറ്റയില്‍ നിന്ന് പുറത്തിറങ്ങിയ ടിഗോറിന്റെ ഡീസല്‍ മോഡല്‍ കമ്പനി തിരിച്ച് വിളിക്കുന്നു. എമിഷന്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നത്. 

2017 മാര്‍ച്ച് ആറ് മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലഘട്ടത്തില്‍ വില്‍പ്പനക്കെത്തിയ വാഹനങ്ങളിലെ എമിഷന്‍ സംവിധാനത്തിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നത്. MAT629401GKP52721 മുതല്‍  MAT629401HKN89616 ഷാസി നമ്പറുള്ള വാഹനങ്ങളിലാണ് പ്രശ്‌നമുള്ളതെന്നാണ് കമ്പനി നല്‍കുന്ന സൂചന.

ഈ സമയത്ത് നിര്‍മിച്ച വാഹനങ്ങള്‍ അടുത്ത ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് പരിശോധന നടത്തണമെന്നാണ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനയില്‍ തകരാര്‍ കണ്ടെത്തുന്ന വാഹനങ്ങള്‍ സൗജന്യമായി സര്‍വീസ് ചെയ്ത് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

ഏകദേശം 7000 മുതല്‍ 9000 ടിഗോറിലെ എമിഷന്‍ സംവിധാനത്തിന് തകരാര്‍ ഉണ്ടായിട്ടുണ്ടെന്നാണ് ടാറ്റയുടെ വിലയിരുത്തല്‍. തകരാര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാഹനത്തിന്റെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.