ടാറ്റയുടെ ജനപ്രിയ മോഡലായ കോംപാക്ട് സെഡാന്‍ ടിഗോറിന്റെ പുതിയ എഎംടി പതിപ്പ് കമ്പനി പുറത്തിറക്കി. XTA, XZA എന്നീ രണ്ടു പെട്രോള്‍ വകഭേദങ്ങളിലാണ് AMT ടിഗോര്‍ ലഭ്യമാകുക. നേരത്തെയുണ്ടായിരുന്ന മാനുവല്‍ ട്രാന്‍സ്മിഷനെക്കാള്‍ 40,000 രൂപയോളം വില എഎംടി ടിഗോറിന് വര്‍ധിക്കും. XTA പെട്രോളിന് 5.75 ലക്ഷം രൂപയും XZA പെട്രോളിന് 6.22 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.
നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 5 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം ഓട്ടോമാറ്റിക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ഓട്ടോമാറ്റിക് ടിഗോറിനും കരുത്തേകുക. 6000 ആര്‍പിഎമ്മില്‍ 84 ബിഎച്ച്പി പവറും 3500 ആര്‍പിഎമ്മില്‍ 114 എന്‍എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും.
സിറ്റി, എക്കോ, സ്‌പോര്‍ട്‌സ് എന്നീ മൂന്നു മോഡുകളില്‍ വാഹനം ഓടിക്കാം. മാരുതി സുസുക്കി ഡിസയര്‍ AMT, ഹ്യുണ്ടായി എക്‌സ്‌സെന്റ് AT എന്നിവയാണ് ടിഗോര്‍ എഎംടിയുടെ എതിരാളികള്‍.
Content Highlights: Tata Tigor AMT, Tigor AMT, Tigor, Tata Motors, Tata Tigor, Tata