നപ്രിയ ഹാച്ച്ബാക്കായ ടിയാഗോയെ ക്രോസ് ഹാച്ചായി പരിഷ്‌കരിച്ച് പുതിയ ടിയാഗോ NRG ടാറ്റ പുറത്തിറക്കി. അര്‍ബന്‍ ടഫ് റോഡര്‍ ടിയാഗോ NRG പെട്രോളിന് 5.49 ലക്ഷം രൂപയും ഡീസലിന് 6.31 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മാരുതി സെലേരിയോ എക്‌സ്, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ എന്നിവയാണ് ക്രോസ് ഹാച്ച് സെഗ്മെന്റില്‍ NRG-യുടെ എതിരാളികള്‍. 

Tiago NRG

റഗുലര്‍ ടിയാഗോയില്‍ നിന്ന് പുറംമോടിയിലെ രൂപത്തിലാണ് NRG-ക്ക് പ്രധാനമായും മാറ്റങ്ങള്‍. ബംബറിലൂടെ കയറി വാഹനം പൂര്‍ണമായും ചുറ്റുന്ന വീതിയേറിയ ബ്ലാക്ക് ക്ലാഡിങ്, വീല്‍ ആര്‍ച്ച്, 14 ഇഞ്ച് ഫോര്‍ സ്പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ബ്ലാക്ക് റൂഫ് റെയില്‍, പിന്നിലെ സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് നിറത്തിലുള്ള ഗ്രില്‍-എയര്‍ ഡാം, ടേണ്‍ ഇന്‍ഡികേറ്ററോടു കൂടിയ ഗ്ലോസി ബ്ലാക്ക് മിറര്‍ എന്നിവ NRG-ക്ക് സ്പോര്‍ട്ടി രൂപം നല്‍കും. ക്രോസ് ഹാച്ചിനെ അടയാളപ്പെടുത്താന്‍ പിന്‍ഭാഗത്ത് NRG ലോഗോയും സ്ഥാനംപിടിച്ചു. 

ഓറഞ്ച്, സില്‍വര്‍ ഇന്‍സേര്‍ട്ട് നല്‍കിയത് ഒഴിച്ചു നിര്‍ത്തിയാല്‍ അകത്തളത്തില്‍ വലിയ മാറ്റമില്ല. എന്നാല്‍ സ്റ്റാന്റേര്‍ഡ് ടിയാഗോയെക്കാള്‍ വലുപ്പമുണ്ട് ക്രോസ്ഹാച്ചിന്. 3793 എംഎം നീളവും 1665 എംഎം വീതിയും 1587 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 180 എംഎം ആയി ഉയര്‍ന്നു. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല, 2400 എംഎം തുടരും. 

Tiago NRG

റഗുലര്‍ ടിയാഗോയിലെ അതേ എന്‍ജിനാണ് ക്രോസ് ഹാച്ചിലും. 84 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് ബോണറ്റിനടിയില്‍. രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. മലബാര്‍ സില്‍വര്‍, കനിയോണ്‍ ഓറഞ്ച്, ഫുജി വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ക്രോസ്ഹാച്ച് നിരത്തിലെത്തും. 

Content Highlights; Tata Tiago NRG Launched In India