ന്ത്യയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയുടെ വില്‍പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. വിപണിയിലെത്തി 33 മാസങ്ങള്‍ക്കുള്ളിലാണ് രണ്ട് ലക്ഷം ടിയാഗോ മോഡലുകള്‍ ടാറ്റ വിറ്റഴിച്ചത്. ഇംപാക്ട് ഡിസൈന്‍ അടിസ്ഥാനത്തില്‍ ടാറ്റയുടെ ആദ്യ മോഡലായ ടിയാഗോ 2016 ഏപ്രിലിലായിരുന്നു നിരത്തിലെത്തിയത്. 

വില്‍പന ആരംഭിച്ച് 19 മാസത്തിനുള്ളിലാണ് ടിയാഗോ ആദ്യ ഒരു ലക്ഷം യൂണിറ്റ് വില്‍പനയിലെത്തിയത്, പിന്നീടുള്ള 14 മാസത്തിനുള്ളിനുള്ളില്‍ രണ്ട് ലക്ഷത്തിലെത്തുകയും ചെയ്തു. ഡീസല്‍ എന്‍ജിനെക്കാള്‍ ടിയാഗോയുടെ പെട്രോള്‍ മോഡലിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ആകെ വിറ്റഴിച്ചതില്‍ 1.7 ലക്ഷം യൂണിറ്റിലേറെയും പെട്രോള്‍ മോഡലാണ്. 

റഗുലര്‍ ടിയാഗോയ്ക്ക് പുറമേ ക്രോസ് ഹാച്ച് ടിയാഗോ എന്‍ആര്‍ജി, പെര്‍ഫോമെന്‍സ് പതിപ്പായ ടിയാഗോ ജെടിപി മോഡലും സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളും വിപണിയില്‍ ടിയാഗോയുടെ ജനപ്രീതി വര്‍ധിപ്പിച്ചതായാണ് വിലയിരുത്തല്‍. നിലവില്‍ 4.20 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില. 

84 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് റഗുലര്‍ ടിയാഗോയ്ക്ക് കരുത്തേകുന്നത്. 5 സ്പീഡ് മാനുവലിന് പുറമേ പെട്രോളില്‍ ഓട്ടോമാറ്റിക് (AMT) ട്രാന്‍സ്മിഷനുമുണ്ട്. പെര്‍ഫോമെന്‍സ് പതിപ്പായ ടിയാഗോ ജെടിപിയില്‍ 112 ബിഎച്ച്പി പവറും 150 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണുള്ളത്.

Content HIghlights; Tata Tiago crosses 2 lakh sales milestone