മീപകാലത്ത് ടാറ്റയുടെ തലവര മാറ്റിയെഴുതിയ മോഡലുകളിലൊന്നാണ് ടിയാഗോ ഹാച്ച്ബാക്ക്. നിരത്തിലെത്തി 28 മാസം പിന്നിടുമ്പോള്‍ ടിയാഗോയുടെ 1.7 ലക്ഷം യൂണിറ്റുകള്‍ ടാറ്റ വിറ്റഴിച്ചു. ഇതുവരെയുള്ള വില്‍പ്പനയില്‍ കഴിഞ്ഞ മാസമാണ് ഏറ്റവും കൂടുതല്‍ ടിയാഗോ വിപണിയിലെത്തിയത്, 9277 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിനെക്കാള്‍ (2017 ഓഗസ്റ്റ്‌) 32 ശതമാനത്തിന്റെ വര്‍ധനവാണിത്. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ലഭ്യമായ ടിയാഗോയ്ക്ക് 3.39 ലക്ഷം രൂപ മുതല്‍ 6.04 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. 83 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനും 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ റിവോടോര്‍ക്ക് ഡീസല്‍ എന്‍ജിനുമാണ് ടിയാഗോയിലുള്ളത്. രണ്ടിലും 5 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 

കഴിഞ്ഞ ദിവസം ടിയാഗോയുടെ പുതിയ ക്രോസ് ഹാച്ച് വകഭേദം ടിയാഗോ NRG-യും ടാറ്റ പുറത്തിറക്കിയിരുന്നു. ദീപാവലി ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ടിയാഗോയുടെ പെര്‍ഫോമെന്‍സ് പതിപ്പായ ടിയാഗോ JTP മോഡലും വരുന്നുണ്ട്. 

Content Highlights; Tata Tiago crosses 1.7 lakh unit sales in 28 months