ന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളയ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ ടിയാഗോയുടെ കുതിപ്പ് മൂന്ന് ലക്ഷം പിന്നിടുന്നു. 2016-ല്‍ നിരത്തുകളിലെത്തി തുടങ്ങിയ ഈ വാഹനത്തിന്റെ മൂന്ന് ലക്ഷം തികയുന്ന കാര്‍ കഴിഞ്ഞ ദിവസമാണ് ഗുജറാത്തിലെ സനന്ദ് പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയത്. 

ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ ശൈലിയില്‍ പുറത്തിറങ്ങിയ ആദ്യ വാഹനമായിരുന്നു ടിയാഗോ. ഡിസൈന്‍, സാങ്കേതികവിദ്യ, ഡ്രൈവിംഗ് സൈനാമിക്സ് എന്നിയുടെ കാര്യത്തില്‍ ഏറെ പ്രശംസ നേടിയ വാഹനമാണ് ടിയാഗോ. ഇന്ത്യയിലെ ചെറുഹാച്ച്ബാക്ക് വാഹനങ്ങളിലെ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഈ വാഹനത്തെ ആകര്‍ഷകമാക്കുന്നു.

ഏറ്റവുമധികം അവാര്‍ഡുകള്‍ സ്വന്തമാക്കിയ ടാറ്റയുടെ ഒരു മോഡലാണ് ടിയാഗോ. 2018 ഓഗസ്റ്റില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഹാച്ച്ബാക്ക് കൂടിയാണിത്. ഈ വര്‍ഷം ആദ്യമാണ് പുതിയ ഫോര്‍ എവര്‍ ശ്രേണിയുടെ ഭാഗമായി കമ്പനി ടിയാഗോയുടെ ബിഎസ് 6 പതിപ്പ് പുറത്തിറക്കിയത്. 

ഗ്ലോബല്‍ എന്‍.ക്യപ് നല്‍കുന്ന ഫോര്‍-സ്റ്റാര്‍ അഡല്‍റ്റ് സേഫ്റ്റി റേറ്റിംഗ് അംഗീകാരം ടിയാഗോയുടെ കിരീടത്തിലെ പൊന്‍തൂവലാണ്. ഡ്യുവല്‍ എയര്‍ ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോളുള്ള (എബിഎസ്), ഇബിഡി, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ്, തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ ടിയാഗോയില്‍ ഒരുക്കുന്നുണ്ട്. 

2020-ല്‍ പുതിയ ഡിസൈന്‍ ശൈലിയിലെത്തിയതോടെ ടിയാഗോയുടെ സ്വീകാര്യത വളരെ അധികം ഉയര്‍ന്നിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. ബിഎസ്-6  നിലവാരത്തിലുള്ള 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. മാനുവല്‍, എഎംടി ഗിയര്‍ ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സിമിഷന്‍ ഒരുക്കുന്നുണ്ട്.

Content Highlights: Tata Rolls Out 3 Lakhs Unit Tiago in four year