പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം, ഉത്സവത്തിന് നിരത്തിലേക്ക്; വരവിന്റെ സമയം കുറിച്ച് ടാറ്റ പഞ്ച്


മൂന്ന് ഡ്രൈവിങ്ങ് മോഡുകളും 185 എം.എം. എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും 16 ഇഞ്ച് അലോയി വീലുമായിരിക്കും ഈ വാഹനത്തിന്റെ ഹൈലൈറ്റ്.

ടാറ്റ പഞ്ച് | Photo: Tata Motors

ന്ത്യന്‍ വാഹന വിപണിയിലെ മൈക്രോ എസ്.യു.വി. ശ്രേണിക്കായി ടാറ്റ മോട്ടോഴ്‌സ് ഒരുക്കിയിട്ടുള്ള പഞ്ച് എസ്.യു.വി. ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തും. ഉത്സവ സീസണിന്റെ ഭാഗമായി പഞ്ചിന്റെ വില്‍പ്പന ആരംഭിക്കുമെന്നാണ് സൂചനകള്‍. വില പ്രഖ്യാപനം ഉള്‍പ്പെടെയുള്ളവ വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. എസ്.യു.വിയുടെ തലയെടുപ്പും സെഗ്മെന്റിലെ ആദ്യ ഫീച്ചറുകളുമായായിരിക്കും പഞ്ച് നിരത്തുകളില്‍ എത്തുകയെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുള്ളത്.

സാന്റ്, റോക്ക്, മഡ് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡുകളും 185 എം.എം. എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും 16 ഇഞ്ച് അലോയി വീലുകളുമായിരിക്കും ഈ വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്. ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ ടാറ്റയുടെ അല്‍ഫ-ആര്‍ക്ക് അടിസ്ഥാനമാക്കി ആദ്യമായി ഒരുങ്ങിയിട്ടുള്ള എസ്.യു.വിയാണ് പഞ്ച്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസാണ് അല്‍ഫ പ്ലാറ്റ്ഫോമില്‍ നിരത്തുകളില്‍ എത്തിയ ആദ്യ വാഹനം.

ഡിസൈനില്‍ കണ്‍സെപ്റ്റ് മോഡലിനോട് നീതി പുലര്‍ത്തിയാണ് പ്രൊഡക്ഷന്‍ പതിപ്പും എത്തിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്ലാമ്പ്, ക്രോമിയം ലൈനുകള്‍ നല്‍കി അലങ്കരിച്ചിട്ടുള്ള നെക്സോണിലേതിന് സമാനമായ ഗ്രില്ല്, ക്ലാഡിങ്ങ് നല്‍കി റഫ് ലുക്ക് നല്‍കിയിട്ടുള്ള ബമ്പര്‍, ഫോഗ്ലാമ്പ് എന്നിവയാണ് പഞ്ച് എസ്.യു.വിയുടെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള ഡോര്‍ വശങ്ങള്‍ക്ക് മസ്‌കുലര്‍ ഭാവമൊരുക്കും.

ടിയാഗോ. അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളായിരിക്കും പഞ്ചിന്റെ അകത്തളത്തില്‍ നല്‍കുകയെന്നാണ് പ്രവചനങ്ങള്‍. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാബ്രിക് സീറ്റുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ പഞ്ച് എസ്.യു.വിയുടെ അകത്തളത്തിന് പ്രീമിയം വാഹനങ്ങളുടെ ഭാവം നല്‍കുമെന്നാണ് വിലയിരുത്തലുകള്‍.

ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ അറിയാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. എന്നാല്‍, ടിയാഗോയില്‍ നല്‍കിയിട്ടുള്ള പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയമെന്നാണ് അഭ്യൂഹങ്ങള്‍. 1.2 ലിറ്റര്‍ റെവോട്രോള്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ഓപ്ഷണലായി എ.എം.ടിയും എത്തിയേക്കുമെന്നും സൂചനയുണ്ട്.

Content Highlights: Tata Punch To Be Unveil On October 4, Launch In Festival Season


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented