വില്‍പനയില്‍ പുത്തന്‍ റെക്കോഡുമായി ഇന്ത്യയുടെ സ്വന്തം ടാറ്റ; ഇത്തവണ നേട്ടം പഞ്ചിലൂടെ


5.93 ലക്ഷം രൂപ മുതല്‍ 9.48 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Photo: Tata Motors

ന്ത്യയുടെ ജനപ്രിയ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ എസ്.യു.വി. നിരയിലെ ഏറ്റവും കുഞ്ഞനാണ് പഞ്ച്. ഏറ്റവും കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ വില്‍പ്പനയില്‍ ഒരു ലക്ഷം പിന്നിടുന്ന എസ്.യു.വിയെന്ന അപൂര്‍വ നേട്ടമാണ് ഇപ്പോള്‍ പഞ്ചിന് ലഭിച്ചിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ച് 10 മാസം പിന്നിടുന്നതോടെയാണ് പഞ്ചിന്റെ ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പ്പന കൈവരിച്ചിരിക്കുന്നത്. 2021 ഒക്ടോബര്‍ മാസത്തിലാണ് പഞ്ച് എസ്.യു.വി. വിപണിയില്‍ എത്തിയത്.

ടാറ്റ മോട്ടോഴ്‌സിന്റെ പൂണെയിലെ പ്ലാന്റില്‍ നിന്നാണ് ഒരു ലക്ഷം തികയുന്ന വാഹനം പുറത്തിറക്കിയത്. ടാറ്റയുടെ എസ്.യു.വി. നിരയില്‍ ഏറ്റവും വില കുറവുള്ള എസ്.യു.വി. മോഡലായാണ് പഞ്ച് എത്തിയിട്ടുള്ളത്. 5.93 ലക്ഷം രൂപ മുതല്‍ 9.48 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അതിവേഗം ഒരുലക്ഷം എന്ന നാഴികക്കല്ല് മറികടക്കാന്‍ സഹായിച്ച ഉപയോക്താക്കളോട് നന്ദി പറഞ്ഞാണ് ടാറ്റ മോട്ടോഴ്‌സ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്യൂവര്‍, അഡ്വഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രീയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാണ് പഞ്ച് എത്തിയിട്ടുള്ളത്. ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ അല്‍ഫ-ആര്‍ക്ക് അടിസ്ഥാനമാക്കിയാണ് പഞ്ച് ഒരുങ്ങിയിരിക്കുന്നത്. നെക്‌സോണ്‍, ഹാരിയര്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈന്‍. ഗ്രില്ലിന് പകരം ഗ്ലോസി ബ്ലാക്ക് ഫിനീഷിങ്ങിലുള്ള പാനല്‍, നേര്‍ത്ത എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബംമ്പറില്‍ നല്‍കിയ ഹെഡ്‌ലാമ്പ്, കോര്‍ണര്‍ലൈറ്റായും പ്രവര്‍ത്തിക്കുന്ന ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പഞ്ചിന് മുഖത്തിന് സൗന്ദര്യമേകുന്നത്.

ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതെ ചിട്ടയായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ പാനല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ സ്‌ക്രീന്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ധാരാളം സ്റ്റോറേജ് സ്‌പേസുകള്‍, മികച്ച സീറ്റുകള്‍ എന്നിങ്ങനെ വളരെ സമ്പന്നമായ ഒരു അകത്തളമാണ് പഞ്ചില്‍ ഒരുങ്ങിയിട്ടുള്ളത്.

ടാറ്റയുടെ ടിയാഗോയില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്‌സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 3827 എം.എം. നീളം, 1742 എം.എം. വീതി, 1615 എം.എം. ഉയരം 2445 എം.എം. വീല്‍ബേസ്, 187 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിങ്ങനെയാണ് പഞ്ചിന്റെ അളവുകള്‍.

Content Highlights: Tata Punch Achieve one lakh sales milestone in 10 months, Tata Punch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented