പ്രതീകാത്മക ചിത്രം | Photo: Tata Power
വാഹനങ്ങളില്‍ പെട്രോളോ ഡീസലോ നിറയ്ക്കുന്നത് പോലെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചാലോ? സംശയമില്ല ഇലക്ട്രിക് വാഹനങ്ങളുടെ ജനസമ്മതി ഇന്നുള്ളതിലും ഇരട്ടിയാകും. ഈ ആശയം യാഥാര്‍ഥ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയിലെ മുന്‍നിര വ്യവസായ ഗ്രൂപ്പായ ടാറ്റ പവറും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡും(എച്ച്.പി.സി.എല്‍).
ഇരുകമ്പനികളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് വിവിധ നഗരങ്ങളിലും ദേശിയപാതയിലുമുള്ള എച്ച്.പി.സി.എല്‍. പെട്രോള്‍ പമ്പുകളില്‍ ടാറ്റ പവറിന്റെ വൈദ്യുതി വാഹന ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കും. ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് ചാര്‍ജിങ്ങിന്റെ ആശങ്കകളില്ലാത്തെ ദീര്‍ഘദൂര യാത്രകള്‍ ഒരുക്കുന്നതിനാണ് ഇരു കമ്പനികളും ചേര്‍ന്ന് ഈ പദ്ധതി ഒരുക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്.
പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കുന്നത് ഈ മേഖലയ്ക്ക് വലിയ പ്രോത്സാഹനം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന് പ്ലാന്‍ അനുസരിച്ചാണ് പദ്ധതി ഒരുക്കുന്നത്. അതിവേഗം ചാര്‍ജിങ്ങ് ഉറപ്പാക്കുന്നതിനുള്ള സാങ്കേതിക തികവുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും ടാറ്റ പവര്‍ അറിയിച്ചു.
ഭാവിയുടെ യാത്ര സംവിധാനങ്ങളെ പറ്റി സമാനമായ കാഴ്ച്ചപാടുള്ള കമ്പനിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, ഈ കൂട്ടുകെട്ടിലൂടെ ഇലക്ട്രിക് വാഹന ഉടമകളുടെ ചാര്‍ജിങ്ങ് സംബന്ധിച്ച ആശങ്കകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപനമായി സ്വീകരിക്കാന്‍ ജനങ്ങള്‍ തയാറാകുകയും ചെയ്യുമെന്നും ടാറ്റ പവര്‍ ഇ.വി. ചാര്‍ജിങ്ങ് മേധാവി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ എനര്‍ജി സെക്ടറിലെ സുപ്രധാന സാന്നിധ്യമാണ് എച്ച്.പി.സി.എല്‍. കമ്പനിയുടെ സേവനങ്ങളിലേക്ക് ഇലക്ട്രിക് ചാര്‍ജിങ്ങും എത്തിക്കുന്നതില്‍ അഭിമാനമുണ്ട്. രാജ്യത്തുടനീളം 18000 ഔട്ട്ലെറ്റുകള് ഉള്ള കമ്പനിയാണ് എച്ച്.പി.സി.എല്‍. വൈദ്യതി ചാര്‍ജിങ്ങ് ഒരുക്കാന്‍ ടാറ്റയുമായി സഹകരിക്കുന്നതിലൂടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയ്ക്ക് പുതിയ കരുത്ത് പകരാന്‍ കഴിയുമെന്നും എച്ച്.പി.സി.എല്‍. അറിയിച്ചു.
Content Highlights: Tata Power And HPCL Make EV Charging In Petrol Pumps
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..