കൊച്ചി: ഏറെ നാള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി നെക്സോണ്‍ കേരള വിപണിയല്‍ അവതരിപ്പിച്ചു. നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്.യു.വി. വിഭാഗത്തിലാണ് നെക്‌സോണ്‍. ഈ ഗണത്തില്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി വിറ്റാര ബ്രെസയ്ക്കും ഫോര്‍ഡ് എക്കോസ്പോര്‍ട്ടിനും ശക്തനായ എതിരാളിയാകും നെക്സോണ്‍.

Read More; നെക്‌സോണിനെക്കുറിച്ച് 10 കാര്യങ്ങള്‍

1.2 പെട്രോള്‍ വേരിയന്റിന് 5.99 ലക്ഷം രൂപ മുതല്‍ 8.76 ലക്ഷം രൂപ വരെയും 1.5 ഡീസല്‍ വേരിയന്റിന് 6.99 ലക്ഷം രൂപ മുതല്‍ 9.61 ലക്ഷം രൂപ വരെയുമാണ് വാഹനത്തിന്റെ കൊച്ചി എക്സ് ഷോറൂം വില. ഡീസലിന് 21.5 കിലോമീറ്ററും പെട്രോളിന് 17 കിലോ മീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്നു മോഡുകള്‍ നെക്‌സോണിനുണ്ട്. 

Tata Nexon

ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നിവയിക്ക് ശേഷം ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാലാമത്തെ മോഡലാണ് നെക്‌സോണ്‍. 2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ 108 ബിഎച്ച്പി കരുത്തും  170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. രണ്ടിലും 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. രണ്ടാം ഘട്ടത്തില്‍ ഓട്ടോമാറ്റിക് പതിപ്പും അവതരിപ്പിക്കും.

Read More; ടാറ്റ നെക്‌സോണ്‍ അവതരിച്ചു

എക്സ്.ഇ., എക്സ്.എം., എക്സ്.ടി., എക്സ്.സെഡ് പ്ലസ് എന്നീ നാലു വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. വെര്‍മോണ്ട് റെഡ്, മൊറോക്കന്‍ ബ്ലൂ, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്ഗോ ഗ്രേ, കാള്‍ഗറി വൈറ്റ് എന്നീ നിറങ്ങളില്‍ ലഭിക്കും. സുരക്ഷയ്ക്കായി രണ്ട് എയര്‍ ബാഗുകളുണ്ട്. 75,000 കിലോമീറ്റര്‍ അല്ലെങ്കില്‍ രണ്ടു വര്‍ഷം സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും നല്‍കും.