റ്റവും സുരക്ഷിതമായ ഇന്ത്യന്‍ കോംപാക്ട് എസ്.യു.വി. എന്ന വിശേഷണം സ്വന്തം പേരിനൊപ്പം എഴുതി ചേര്‍ത്ത വാഹനമാണ് ടാറ്റയുടെ നെക്‌സോണ്‍. ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കിടിലന്‍ ലുക്കും വരുത്തി എത്തിയിട്ടുള്ള ഈ എസ്.യു.വി. അല്‍പ്പം കൂടി മോടിപിടിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

കഴിഞ്ഞ വരവില്‍ ഈ വാഹനത്തില്‍ നല്‍കിയിരുന്ന അലോയി വീലിന് പകരം കൂടുതല്‍ സ്റ്റൈലിഷായ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് ഫൈവ് സ്‌പോക്ക് അലോയി വീലോടെയാണ് ഇനി നെക്‌സോണ്‍ നിരത്തുകളില്‍ എത്തുന്നത്. അടുത്തിടെ പ്രഖ്യാപിച്ച ഈ പുതുമയോടെയുള്ള നെക്‌സോണ്‍ ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

മുഖം മിനുക്കിയെത്തിയ നെക്‌സോണ്‍ നിരയില്‍ നിന്ന് അടുത്തിടെ ടെക്ടോണിക് ബ്ലൂ നിറം പിന്‍വലിച്ചിരുന്നു. നിലവില്‍ ഫോളിയേജ് ഗ്രീന്‍, കാല്‍ഗറി വൈറ്റ്, ഫ്‌ളെയിം റെഡ്, പ്യുവര്‍ സില്‍വര്‍, ഡേറ്റോണ ഗ്രേ എന്നീ അഞ്ച് നിറങ്ങളിലാണ് നെക്‌സോണ്‍ എസ്.യു.വി. എത്തുന്നത്. ഈ നിറങ്ങള്‍ക്കൊപ്പം പുതിയ അലോയി വീലും നല്‍കുന്നുണ്ട്.

12 വേരിയന്റുകളില്‍ ഈ വാഹനം എത്തുന്നുണ്ടെങ്കിലും നെക്‌സോണിലെ തിരഞ്ഞെടുത്ത വേരിയന്റുകളിലായിരിക്കും അലോയി വീലുകള്‍ സ്ഥാനം പിടിക്കുക. XZ+, XZ+(S), XZ+(O), XZA+, XZA+(O) XZA+(S) എന്നീ പതിപ്പുകളിലായിരിക്കും അലോയി വീല്‍ നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. പുതിയ വീല്‍ നല്‍കിയതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നും ഇതില്‍ വരുത്തിയിട്ടില്ല.

മെക്കാനിക്കലായി മാറ്റങ്ങള്‍ ഇല്ലാതെയാണ് നെക്‌സോണ്‍ എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇതിലെ എന്‍ജിനുകള്‍. പെട്രോല്‍ എന്‍ജിന്‍ 118 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കും, ഡീസല്‍ മോഡല്‍ 108 ബി.എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമേകും. മാനുവല്‍, എ.എം.ടി. ഗിയര്‍ബോക്‌സുകളും തുടരുന്നുണ്ട്.

Content Highlights: Tata Nexon Gets New Diamond Cut Alloy Wheels