ടാറ്റയുടെ തലവര മാറ്റാനെത്തുന്ന നെക്‌സോണ്‍ എസ്.യു.വി ബുക്ക് ചെയ്യാം...


റേഞ്ച് റോവര്‍ ഇവോക്കിന്റെ ചില ഡിസൈന്‍ പ്രിന്‍സിപ്പിള്‍ നെക്സോണില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. അതിനാല്‍തന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണില്‍ പ്രകടമല്ല.

ന്‍ഡിക്ക മുഖഭാഗം വിട്ടൊഴിത്ത പഴയ ടാറ്റ കാറുകളില്‍ നിന്ന് പൂര്‍ണമായൊരു മോചനത്തിന് ടാറ്റ മോട്ടോഴ്‌സ് ശ്രമം തുടങ്ങിയിട്ട് കുറച്ചുനാളായി. ഹെക്‌സയും ടിയാഗോയും ടിഗ്വാറുമെല്ലാം ഇതിന്റെ പരിണിത ഫലമായിരുന്നു. ഇക്കൂട്ടിത്തില്‍ ഏറ്റവും പുതിയ അവതാരമാണ് നെക്‌സോണ്‍. ഒറ്റനോട്ടത്തില്‍ കിടിലന്‍ കോംപാക്ട് എസ്.യു.വി എന്ന വിശേഷണം അവകാശപ്പെടാനുള്ള രൂപഭംഗി നെക്‌സോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് വിപണിയിലെത്തുന്ന നെക്‌സോണിന്റെ അനൗദ്യോഗിക പ്രീ-ബുക്കിങ് വിവിധ ടാറ്റ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. 11000 രൂപ റീഫണ്ടബിള്‍ ടോക്കണ്‍ അഡ്വാന്‍സായി സ്വീകരിച്ചാണ് പ്രീ-ബുക്കിങ്.

റേഞ്ച് റോവര്‍ ഇവോക്കിന്റെ ചില ഡിസൈന്‍ പ്രിന്‍സിപ്പിള്‍ നെക്സോണില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. അതിനാല്‍തന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണില്‍ പ്രകടമല്ല. ടാറ്റയുടെ രഞ്ജഗോവന്‍ നിര്‍മാണ കേന്ദ്രത്തില്‍ നെക്‌സോണിന്റെ ആദ്യ പ്രൊഡക്ഷന്‍ യൂണിറ്റ് ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി പുറത്തിറക്കിയിരുന്നു. ടിയാഗോ, ടിഗോര്‍, ഹെക്സ് എന്നിവയിക്ക് ശേഷം ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാലാമത്തെ മോഡലാണ് നെക്സോണ്‍. ടാറ്റ ബ്രാന്‍ഡില്‍ എത്തുന്ന ആദ്യ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വിയും ഇവനാണ്.

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്പോര്‍ട് എന്നിവയാണ് നെക്സോണിന്റെ എതിരാളികള്‍. പെട്രോള്‍-ഡീസല്‍ എന്‍ജിനില്‍ വാഹനം പുറത്തിറങ്ങും. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ 5000 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 2000-4000 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 3750 ആര്‍പിഎമ്മില്‍ 108 ബിഎച്ച്പി കരുത്തും 1500-2750 ആര്‍പിഎമ്മില്‍ 260 എന്‍എം ടോര്‍ക്കും നല്‍കും. രണ്ടിലും 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്നു ഡ്രൈവിങ് മോഡില്‍ ഈ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വി നിയന്ത്രിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented