ന്‍ഡിക്കയുടെ മുഖഭാഗം വിട്ടൊഴിത്ത പഴയ ടാറ്റ കാറുകളില്‍ നിന്ന് പൂര്‍ണമായൊരു മോചനത്തിന് ടാറ്റ മോട്ടോഴ്സ് ശ്രമം തുടങ്ങിയിട്ട് കുറച്ചുനാളായി. ഹെക്സയും ടിയാഗോയും ടിഗ്വാറുമെല്ലാം ഇതിന്റെ പരിണിത ഫലമായിരുന്നു. ഇക്കൂട്ടിത്തില്‍ ഏറ്റവും പുതിയ അവതാരമാണ് നെക്സോണ്‍. ഒറ്റനോട്ടത്തില്‍ കിടിലന്‍ കോംപാക്ട് എസ്.യു.വി എന്ന വിശേഷണം അവകാശപ്പെടാനുള്ള രൂപഭംഗി നെക്സോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. നെക്‌സോണിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ നേക്കാം. 

  • റേഞ്ച് റോവര്‍ ഇവോക്കിന്റെ ചില ഡിസൈന്‍ പ്രിന്‍സിപ്പിള്‍ നെക്‌സോണില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. അതിനാല്‍തന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്‌സോണില്‍ പ്രകടമല്ല. 
  • ടിയാഗോ, ടിഗോര്‍, ഹെക്‌സ് എന്നിവയിക്ക് ശേഷം ഇംപാക്ട് ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാലാമത്തെ മോഡലാണ് നെക്‌സോണ്‍. 
  • ടാറ്റ ബ്രാന്‍ഡില്‍ എത്തുന്ന ആദ്യ സബ്-ഫോര്‍ മീറ്റര്‍ എസ്.യു.വിയാണ് നെക്‌സോണ്‍. 
  • മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോര്‍ഡ് എക്കോസ്‌പോര്‍ട് എന്നിവയാണ് നെക്‌സോണിന്റെ എതിരാളികള്‍. 
  • പെട്രോള്‍-ഡീസല്‍ എന്‍ജിനില്‍ വാഹനം പുറത്തിറങ്ങും. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍ എഞ്ചിന്‍ 108 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമേകും. 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എഞ്ചിന്‍ 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും നല്‍കും. 
  • 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 
  • എക്കോ, സിറ്റി, സ്‌പോര്‍ട്ട് എന്നീ മൂന്നു ഡ്രൈവിങ് മോഡില്‍ നെക്‌സോണ്‍ സ്വന്തമാക്കാം.
  • മുന്നില്‍ രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ സുരക്ഷ ഉറപ്പാക്കും. 
  • അകത്തളത്ത് പ്രീമിയം രൂപം കൈവരാന്‍ 6.5 ഇഞ്ച്‌ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം സ്ഥാനംപിടിച്ചു. 
  • 7-10 ലക്ഷത്തിനുള്ളിലാകും നെക്‌സോണിന്റ വിപണി വില.