രു രീതിയിലും മോഡിഫൈ ചെയ്യാന്‍ സാധിക്കാത്ത വാഹനമാണ് നാനോ എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. മനസുവെച്ചാല്‍ നാനോ ഹെലികോപ്റ്റര്‍ വരെ ആക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് ബിഹാറിലെ ചപ്ര എന്ന ഗ്രാമത്തിലെ ഒരു യുവാവ്. 

രൂപത്തില്‍ യഥാര്‍ഥ ഹെലികോപ്റ്ററിനെ വെല്ലുന്ന ഈ ഡ്യൂപ്ലിക്കേറ്റിന് പറക്കാന്‍ സാധിക്കില്ലെന്ന് ഒരു കുറവേയുള്ളു. പൈപ്പുകളും ഇരുമ്പു ഷീറ്റുകളും ഉപയോഗിച്ച് ഏഴുലക്ഷം രൂപ ചെലവിട്ടാണ് ഈ വാഹനം ഹെലികോപ്റ്റിന്റെ രൂപത്തിലായത്. 

20 വയസുകാരനായ മിഥിലേഷ് പ്രസാദ് എന്ന യുവാവാണ് ഈ വാഹനത്തിന് ഹെലികോപ്റ്ററിന്റെ രൂപം നല്‍കിയിരിക്കുന്നത്. പൈപ്പ് ഫിറ്ററായി ജോലി ചെയ്യുന്ന ഈ യുവാവിനൊപ്പം സഹോദരനും ചേര്‍ന്നാണ് ഈ വാഹനത്തിന് ഹെലികോപ്റ്ററിന്റെ രൂപം നല്‍കിയത്.

പറക്കാനുള്ള സാങ്കേതികവിദ്യ പ്രായോഗികമാണോയെന്ന് അന്വേഷിച്ചെങ്കിലും അതിനുള്ള സാധ്യത കണ്ടെത്താന്‍ ഈ സഹോദരങ്ങള്‍ക്കായില്ല. അതുകൊണ്ടുതന്നെ നിരത്തുകളിലെ ഹെലികോപ്റ്ററായി കൗതുകം തീര്‍ക്കുകയാണ് ഈ വാഹനം.

സാധിക്കാതെ പോയ ഒരു ആഗ്രഹത്തിന്റെ സഫലീകരണം കൂടിയാണ് ഈ നാനോ-ഹെലി. പൈലറ്റാവണമെന്ന് ആഗ്രഹിച്ചെങ്കിലും സാഹചര്യം അത് അനുവദിച്ചില്ല. എന്നാല്‍, ഈ വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുമ്പോള്‍ പൈലറ്റായ പ്രതീതിയാണെന്നാണ് മിഥിലേഷ് അഭിപ്രായപ്പെടുന്നത്. 

ഹെലികോപ്റ്ററില്‍ നല്‍കിയിരിക്കുന്നത് പോലെയുള്ള പ്രൊപ്പല്ലറുകളും വാലുമെല്ലാം ഈ നാനോയില്‍ നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം മുന്‍വശവും ഹെലികോപ്റ്റര്‍ പോലെയാക്കിയതിനൊപ്പം മനോഹരമായ പെയിന്റും നല്‍കിയാണ് നാനോ-ഹെലി ഒരുക്കിയിരിക്കുന്നത്.

Source: Rushlane

Content Highlights: Tata Nano modified to look like helicopter for Rs 7 lakhs