ഹെലികോപ്റ്ററിന്റെ രൂപത്തിലേക്ക് മാറ്റിയ ടാറ്റ നാനോ | Photo: Dainik Bhaskar
ഇന്ത്യന്‍ വാഹനലോകത്തെ വിപ്ലവമായിരുന്നു ടാറ്റയുടെ നാനോ എന്ന കുഞ്ഞന്‍ കാര്‍. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്ന ആശയത്തിലൂടെയാണ് നാനോ ഒരു വിപ്ലവമായി മാറിയത്. എന്നാല്‍, വാഹന സങ്കല്‍പ്പങ്ങള്‍ മാറിയതോടെ ഈ വാഹനവും നിരത്തൊഴിയുകയായിരുന്നു. എന്നാല്‍, നാനോ എന്ന കുഞ്ഞന്‍ കാറില്‍ പല രൂപമാറ്റങ്ങള്‍ വരുത്തി എത്തുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുറഞ്ഞ ചെലവില്‍ നാനോ ഹെലികോപ്റ്ററായതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ബിഹാറിലെ ബാഗഹ് സ്വദേശിയായ ഗുഡു ശര്‍മയാണ് പഴയ നാനോ കാറിനെ ഹെലികോപ്റ്ററിന്റെ രൂപത്തിലാക്കിയിരിക്കുന്നത്. രണ്ട് ലക്ഷം രൂപ മുടക്കിയാണ് ഈ കാര്‍ ഹെലികോപ്റ്ററാക്കിയിരിക്കുന്നത്. രൂപത്തില്‍ ഹെലികോപ്റ്റര്‍ ആണെങ്കിലും ഇതിന് പറക്കാന്‍ സാധിക്കില്ല. രണ്ട് ലക്ഷം രൂപ മുടക്കിയ ഈ വാഹനം കല്ല്യാണ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതിലൂടെ ദിവസം 15,000 രൂപ വരുമാനം നേടി തരുന്നുണ്ടെന്നാണ് ഉടമയായ ഗുഡു ശര്‍മ്മ പറയുന്നത്.
വിവാഹത്തിന് വധുവരന്മാരെ കൊണ്ടുപോകുന്നതിനായി വലിയ ഡിമാന്റാണ് ഈ വാഹനത്തിനുള്ളത്. വിവാഹം ആഘോഷമാക്കുന്നതിന് പല മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം വളരെ ചെലവേറിയവയാണ്. എന്നാല്‍, നാനോ ഹെലികോപ്റ്റര്‍ എന്നത് സാധാരണക്കാരന് താങ്ങാന്‍ സാധിക്കുന്ന ആഡംബരമാണെന്നാണ് ശര്‍മയുടെ വാദം. ഭൂരിഭാഗം ദിവസങ്ങളിലും ഈ വാഹനം വിവാഹങ്ങള്‍ക്കായി ആളുകള്‍ ബുക്കുചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെറ്റല്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാണ് നാനോ കാറിന് ഹെലികോപ്റ്ററിന്റെ രൂപം നല്‍കിയിട്ടുള്ളത്. പ്രോപ്പല്ലര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുമുണ്ട്. ഒന്നരലക്ഷം രൂപ ചെലവിട്ടാണ് നാനോയിക്ക് ഹെലികോപ്റ്റര്‍ രൂപം നല്‍കിയത്. 50,000 രൂപ മുടക്കി ഇതിനുള്ളില്‍ അല്‍പ്പം ആഡംബര സംവിധാനങ്ങളും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍, ബീഹാറില്‍ ഇത് ആദ്യമായിട്ടല്ല നാനോ കാര്‍ ഹെലികോപ്റ്റര്‍ രൂപത്തിലേക്ക് മാറുന്നതെന്നും മുമ്പും ഇതുണ്ടായിട്ടുണ്ടെന്നും ശര്‍മ പറഞ്ഞു.
ബിഹാര്‍ സ്വദേശി തന്നെയായ മിഥിലേഷ് പ്രസാദ് എന്ന 20-കാരനാണ് മുമ്പ് നാനോയ്ക്ക് ഹെലികോപ്റ്റര്‍ രൂപം നല്‍കിയത്. എന്നാല്‍, ഏഴ് ലക്ഷം രൂപ ചെലവിലായിരുന്നു മിഥിലേഷിന്റെ രൂപമാറ്റം. ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ച് നിര്‍മിച്ച ഈ ഹെലികോപ്റ്റര്‍ പറപ്പിക്കാനുള്ള സാങ്കേതിക സംവിധാനത്തെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും അതിനുള്ള സാങ്കേതികവിദ്യ കണ്ടെത്താന്‍ മിഥിലേഷിന് സാധിച്ചിരുന്നില്ല. വിവിധ നിറങ്ങള്‍ നല്കി സ്റ്റൈലിഷായാണ് ആ നാനോ ഹെലികോപ്റ്റര്‍ ഒരുക്കിയത്.
Content Highlights: Tata Nano modified as Helicopter in Bihar, Tata Nano, Helicopter, Tata Cars, Vehicle modification
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..