ടുത്ത നാലുവര്‍ഷത്തിനകം പത്തു വ്യത്യസ്ത മോഡലുകളിലുള്ള ഇലക്ട്രിക്‌ വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് ടാറ്റ മോട്ടോഴ്‌സ്. ബാറ്ററി, സെല്‍ നിര്‍മാണത്തിനായി ഇന്ത്യയിലും യൂറോപ്പിലും പങ്കാളികളെ തേടുന്നതായും ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഓഹരി ഉടമകളെ അറിയിച്ചു. 

വൈദ്യുത വാഹനങ്ങള്‍ക്കായി രാജ്യവ്യാപകമായി ചാര്‍ജിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് ഗ്രൂപ്പ് നിക്ഷേപം നടത്തിവരികയാണ്. 2025-നകം പത്തുതരം വൈദ്യുത വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലവതരിപ്പിക്കും. വരുംവര്‍ഷങ്ങളില്‍ രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യം കൂടുമെന്നാണ് കണക്കാക്കുന്നത്. 

ഈ സാഹചര്യത്തില്‍ വൈദ്യുത വാഹന പദ്ധതിക്ക് വേഗം കൂട്ടുമെന്നും വാര്‍ഷികറിപ്പോര്‍ട്ടില്‍ എന്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ടാറ്റ മോട്ടോഴ്‌സിനു കീഴിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍ 2036- ഓടെ പൂര്‍ണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. 

2025-ഓടെ ജഗ്വാറിന്റെ എല്ലാ വാഹനങ്ങളും വൈദ്യുതിയിലാവും. പിന്നാലെയാണ് കൂടുതല്‍ വൈദ്യുതവാഹന മോഡലുകളിറക്കാന്‍ ടാറ്റ മോട്ടോഴ്‌സും പദ്ധതിയിടുന്നത്. വോള്‍വോ, ഔഡി തുടങ്ങിയ വാഹന നിര്‍മാതാക്കളാണ് ആഗോള തലത്തില്‍ പൂര്‍ണമായും ഇലക്ട്രിഫിക്കേഷന്‍ പ്രഖ്യാപിച്ചിട്ടുള്ള കമ്പനികള്‍.

Content Highlights: Tata Motors Will Launch 10 Electric Cars In Four Years