ഡംബര വാഹനങ്ങളെ വെല്ലുന്ന സൗകര്യവും സൗന്ദര്യവുമായി നിരത്തിലെത്താനൊരുങ്ങുന്ന വാഹനമാണ് ടാറ്റയുടെ ഹാരിയര്‍. 2019 ജനുവരിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഈ വാഹനം അധികം വൈകാതെ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലുമെത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ.

ഇതിന്റെ ആദ്യപടിയെന്നോണം 2019-ലെ ജനീവ ഓട്ടോഷോയില്‍ ഹാരിയര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. ആദ്യമായാണ് ടാറ്റയുടെ ഒരു മോഡല്‍ ജനീവ ഓട്ടോഷോയില്‍  പ്രദര്‍ശനത്തിനെത്തുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള വാഹനങ്ങളുടെ അഭാവമായിരുന്നു ഇതിനുള്ള കാരണം. 

ആഗോള എസ്.യു.വി.യായ റേഞ്ച് റോവറില്‍നിന്ന് കടമെടുത്ത സാങ്കേതികതയാണ് ഹാരിയറിനെ വ്യത്യസ്തമാക്കുന്നത്. ഹാരിയറിന്റെ രൂപത്തിലും റേഞ്ച് റോവര്‍ വാഹനങ്ങളിലെ തലയെടുപ്പ് പ്രകടമാകുന്നുണ്ട്. 

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ടെറൈന്‍ റെസ്‌പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ ചേരുന്നതോടെ കരുത്തും പിക്കപ്പും വര്‍ദ്ധിക്കും.

ഒപ്റ്റിമല്‍ മോഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചറാണ് ഹാരിയറില്‍ കമ്പനി നല്‍കുന്നത്. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. 

ശബ്ദവും വിറയലും കുറയ്ക്കാനായി പ്രത്യേക പാനലുകള്‍ ഇതിലുണ്ട്. കരുത്തേറിയ ഇരുമ്പുകൊണ്ടുള്ളതാണ് ഷാസി. അപകടങ്ങളില്‍ ആഘാതം കാബിനിലേക്ക് കടന്നെത്താതിരിക്കാന്‍ പ്രത്യേക ക്രമ്പിള്‍ സോണുള്‍പ്പെടെ ആവശ്യമായ മുന്‍കരുതലുകളുണ്ട്.

ഇംപാക്ട് 2.0 ഡിസൈനിലിറങ്ങുന്ന ആദ്യ മോഡലാണ് ഹാരിയര്‍. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറില്‍ പ്രതീക്ഷിക്കാം. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് എച്ച് 5 എക്സ് എന്ന കോഡ് നമ്പറില്‍ ടാറ്റ ഹാരിയര്‍ അവതരിപ്പിച്ചത്.

Content Highlights: Tata Motors to re-enter Europe with the Harrier