ടാറ്റ നെക്‌സോണ്‍ ഇ.വിക്കൊപ്പം ചേര്‍ന്ന് ഇന്ത്യക്കാര്‍; 10 മാസത്തില്‍ നിരത്തിലെത്തിയത് 2000 യൂണിറ്റ്


സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം| Photo: Mathrubhumi

ലക്ട്രിക് എസ്.യു.വി സ്വന്തമാക്കുകയെന്നത് ഒരു ബാലികേറാമല അല്ലെന്ന് തെളിയിച്ച വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. അതും അവരുടെ ഏറ്റവും പോപ്പുലര്‍ മോഡലായ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പിലൂടെ. ഈ വാഹനത്തെ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് കഴിഞ്ഞ 10 മാസത്തിനുള്ള 2000 നെക്‌സോണ്‍ ഇ.വി നിരത്തുകളില്‍ എത്തിയത്.

പരമ്പരാഗത ഇന്ധനങ്ങള്‍ കരുത്തേകുന്ന നെക്‌സോണ്‍ നിരത്തുകളില്‍ വന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് നെക്‌സോണിന്റെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നത്. റെഗുലര്‍ മോഡലിനെക്കാള്‍ അല്‍പ്പം മാത്രം വില ഉയര്‍ത്തി വലിയ റേഞ്ചുമായെത്തിയ ഈ വാഹനം ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇതോടെ ഇലക്ട്രിക് വാഹനങ്ങളിലെ 74 ശതമാനം ഓഹരി വിഹിതവും ടാറ്റയ്ക്കാണ്.

ഏറ്റവും ഒടുവിലെ കണക്ക് അനുസരിച്ച് നെക്‌സോണിന്റെ 2000 യൂണിറ്റാണ് വിറ്റഴിച്ചിട്ടുള്ളത്. ഇതില്‍ 1000 യൂണിറ്റ് ഓഗസ്റ്റ് മാസം വരെയുള്ള കാലയളവിലാണ് വിറ്റഴിച്ചത്. എന്നാല്‍, അടുത്ത 1000 യൂണിറ്റ് വെറും മൂന്ന് മാസത്തിനുള്ളില്‍ നിരത്തുകളില്‍ എത്തിക്കാന്‍ സാധിച്ചെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരിക്കുന്നത്. നിലവില്‍ ബെസ്റ്റ് സെല്ലിങ്ങ് ഇലക്ട്രിക് കാര്‍ പട്ടം നെക്‌സോണിന് സ്വന്തമാണ്.

ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോണ്‍ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോണ്‍ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സര്‍ട്ടിഫൈഡ് 30.2 കിലോവാട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

ഒറ്റത്തവണ ചാര്‍ജിലൂടെ നെക്സോണ്‍ ഇവി 312 കിലോമീറ്ററാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. ഇന്ത്യയില്‍ എംജിയുടെ ZS ഇലക്ട്രിക്, ഹ്യുണ്ടായി കോന എന്നീ വാഹനങ്ങളാണ് ടാറ്റ നെക്സോണ്‍ ഇവിയുടെ പ്രധാന എതിരാളികള്‍. 13.99 ലക്ഷം രൂപ മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറും വില.

Content Highlights: Tata Motors Sold 2000 Units Of Nexon EV In 10 Months

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented