ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ | Photo: Tata Motors
അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടാറ്റാ മോട്ടോഴ്സ്. കഴിഞ്ഞ വര്‍ഷം 3,57,249 എസ്.യു.വികളുടെ വില്‍പ്പനയാണ് കമ്പനി കൈവരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 58% വളര്‍ച്ച. ടാറ്റയുടെ പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് 2022-23 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിനും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും എസ്.യു.വികളില്‍ നിന്നാണെന്ന് കമ്പനി അറിയിച്ചു.
3,54,712 എസ്.യു.വികളുടെ വില്‍പ്പനയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി. അതേസമയം, വരുമാന വിഹിതത്തില്‍ എസ്.യു.വി. വിഭാഗത്തിലെ ഒന്നാം നമ്പര്‍ വാഹന നിര്‍മാതാക്കള്‍ തങ്ങളാണെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. വില്‍പ്പനയില്‍ 60 ശതമാനം വളര്‍ച്ചയാണ് മഹീന്ദ്ര കൈവരിച്ചത്.
മഹീന്ദ്രയുടെ ഥാര്‍, എക്‌സ്.യു.വി. 700, സ്‌കോര്‍പിയോ എന്നിവയാണ് മികച്ച വില്‍പ്പന കൈവരിച്ച മോഡലുകള്‍. എക്‌സ്.യു.വി.700, മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ തുടങ്ങിയ മോഡലുകള്‍ക്ക് മികച്ച ബുക്കിങ്ങാണ് ലഭിച്ചിട്ടുള്ളത്.
Content Highlights: Tata motors secure indias largest SUV makers position, tata Motors, tata suv


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..