വില്‍പ്പനയില്‍ പുതുചരിത്രം കുറിച്ച് ടാറ്റ; ഞെട്ടിക്കുന്ന നേട്ടവുമായി നെക്‌സോണ്‍


2017 സെപ്റ്റംബറിലാണ് ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ ടാറ്റ നെക്‌സോണ്‍ എത്തുന്നത്.

ടാറ്റ നെക്‌സോൺ | Photo: Tata Motors

ടാറ്റയുടെ വാഹനങ്ങള്‍ക്ക് ഇന്നുണ്ടായിട്ടുള്ള ജനപ്രീതി കൈവരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുള്ള വാഹനമാണ് നെക്‌സോണ്‍ എന്ന എസ്.യു.വി. സുരക്ഷ മുഖമുദ്രയാക്കി എത്തിയ ഈ വാഹനം പെര്‍ഫോമെന്‍സിലും സാങ്കേതികവിദ്യയിലും സ്‌റ്റൈലിലും ഏറെ മികച്ച ഉദാഹരണമാണ്. ഇന്ത്യയിലെ വാഹന ഉപയോക്താക്കള്‍ക്ക് ആഗ്രഹിച്ചതെല്ലാം നല്‍കിയ ഈ വാഹനത്തെ ഇന്ത്യക്കാരും കൈവിട്ടില്ല. വിപണിയില്‍ ലഭിച്ച വലിയ സ്വീകാര്യതിയില്‍ വില്‍പ്പനയില്‍ നാല് ലക്ഷം യൂണിറ്റ് പിന്നിട്ടിരിക്കുകയാണ് ടാറ്റ നെക്‌സോണ്‍.

ഈ ചരിത്രം നേട്ടം ആഘോഷമാക്കുന്നതിന്റെ ഭാഗമായി നെക്‌സോണ്‍ നിരയിലേക്ക് പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. നെക്‌സോണ്‍ XZ+(L) എന്ന വേരിയന്റാണ് ടാറ്റ എത്തിച്ചിരിക്കുന്നത്. ഡാര്‍ക്ക് എഡിഷന്‍ ശ്രേണിയിലും എത്തിയിട്ടുള്ള ഈ പുതിയ വേരിയന്റിന് 11.37 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ വാഹമനത്തില്‍ കൂടുതല്‍ ഫീച്ചറുകളും നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

2017 സെപ്റ്റംബറിലാണ് ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ ടാറ്റ നെക്‌സോണ്‍ എത്തുന്നത്. ജനങ്ങള്‍ക്ക് തീര്‍ത്തും അപരിചിതമായിരുന്ന ഈ വാഹനം ഒരു ലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും പത്ത് മാസവുമാണ് എടുത്തത്. രണ്ട് ലക്ഷത്തിലേക്ക് എത്താനും ഏകദേശം ഈ സമയം എടുത്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മൂന്ന് ലക്ഷം യൂണിറ്റ് എത്തിയതിന്റെ ആഘോഷം ടാറ്റയില്‍ നടന്നത്. കൃത്യം ഏഴ് മാസം പിന്നിട്ടതോടെ വില്‍പ്പന നാല് ലക്ഷത്തില്‍ എത്തിക്കാനും ടാറ്റയ്ക്ക് കഴിഞ്ഞു.

കാഴ്ചയില്‍ മറ്റ് വേരിയന്റുകളുമായി സാമ്യം പുലര്‍ത്തിയാണ് നെക്‌സോണിന്റെ പുതിയ വേരിയന്റും എത്തിയിട്ടുള്ളത്. എന്നാല്‍, അകത്തളത്തില്‍ വെന്റിലേറ്റഡ് ലെതര്‍ സീറ്റ്, വയര്‍ലെസ് ചാര്‍ജിങ്ങ്, എയര്‍ പ്യൂരിഫയര്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എ.സി.വെന്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, 60:40 അനുപാതത്തില്‍ മടക്കാന്‍ സാധിക്കുന്ന റിയര്‍ സീറ്റുകള്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയവയാണ് അകത്തളത്തിലുള്ളത്. 16 ഇഞ്ച് അലോയി വിലാണ് ഇതിലുള്ളത്.

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ പുതിയ വേരിയന്റ് എത്തുന്നുണ്ട്. 118 ബി.എച്ച്.പി. പവറും 170 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 108 ബി.എച്ച്.പി. പവറും 260 എന്‍.എം.ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ടാറ്റ നെക്‌സോണിന്റെ XZ+(L) എന്ന വേരിയന്റില്‍ നല്‍കിയിട്ടുണ്ട്.

Content Highlights: Tata Motors rolls out 4,00,000th Nexon, New Variant launched, Tata Nexon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented