ചാര്‍ജിങ്ങിന് 57 മിനിറ്റ്, 320 കി.മീ റേഞ്ച്, വില 10 ലക്ഷത്തില്‍ താഴെ; ഇനി ടിയാഗോ ഇ.വിയുടെ കാലം


ടിഗോര്‍ ഇ.വി.ക്കും നെക്സോണ്‍ ഇ.വി.ക്കും താഴെയായി ടാറ്റ മോട്ടോഴ്സില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് ടിയാഗോ ഇ.വി.

ടാറ്റ ടിയാഗോ ഇ.വി | Photo: Tata Motors

ടാറ്റയുടെ തലവര മാറ്റിയെഴുതിയ ത്രിനക്ഷത്രങ്ങള്‍ വീണ്ടും തിളങ്ങുകയാണ്. നെക്സോണ്‍, ടിയാഗോ, ടിഗോര്‍ എന്നീ ത്രയങ്ങള്‍ കമ്പനിക്ക് വീണ്ടും ഭാഗ്യം കൊണ്ടുവരുകയാണ്. ഇതില്‍ നെക്സോണും ടിഗോറും വൈദ്യുത കാറുകളായി മുമ്പെ പരിണമിച്ചവയാണ്. അവയ്ക്കൊപ്പം ടിയാഗോ എന്ന എന്‍ട്രി ലെവല്‍ മോഡല്‍ കൂടി എത്തുന്നതോടെ വൈദ്യുതവാഹന വിപണി പൂര്‍ണമായും കൈയിലൊതുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടാറ്റ മോട്ടോഴ്‌സ്.

ഇക്കഴിഞ്ഞ ലോക വൈദ്യുതവാഹന ദിനത്തിലായിരുന്നു കമ്പനിയുടെ പ്രസ്താവന -തങ്ങളുടെ വൈദ്യുതവാഹന ശ്രേണിയിലേക്ക് ടിയാഗോ കൂടി വരുന്നുവെന്നത്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇ.വി.യായിരിക്കും ടിയാഗോ. വൈദ്യുതവാഹന വില്‍പ്പനയില്‍ നിലവില്‍ 88 ശതമാനം വിപണിവിഹിതമാണ് ടാറ്റയ്ക്കുള്ളത്. വരുംവര്‍ഷങ്ങളില്‍ 10 പുതിയ ഇ.വി.കളെങ്കിലും അവതരിപ്പിക്കാനുള്ള കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇ.വി. ഹാച്ച്ബാക്കായി ടിയാഗോ വരുന്നത്.

ടിഗോര്‍ ഇ.വി.ക്കും നെക്സോണ്‍ ഇ.വി.ക്കും താഴെയായി ടാറ്റ മോട്ടോഴ്സില്‍ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് ടിയാഗോ ഇ.വി. ഏറെക്കുറെ ടിഗോര്‍ ഇ.വി.യിലേതുപോലുള്ള സവിശേഷതകളാണ് ടിയാഗോ ഇ.വിയിലുമുള്ളത്. ഇരുവാഹനങ്ങളും ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. ടിഗോറില്‍ 26 കിലോവാട്ട് ബാറ്ററി പാക്ക് ആണെങ്കില്‍ ടിയാഗോയില്‍ ഇത് 19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളാണ് നല്‍കിയിട്ടുള്ളത്. നെക്സോണിലുള്ളത് 30.2 കിലോവാട്ടാണ്.

24 കിലോവാട്ട് ബാറ്ററി പാക്കുള്ള വാഹനത്തിന് 320 കിലോമീറ്റര്‍ റേഞ്ചാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. അതേസമയം, 19.2 കിലോവാട്ട് മോഡലില്‍ ഇത് 250 കിലോമീറ്ററുമാണ്. 3.3 കിലോവാട്ട് എ.സി, 7.2 കിലോവാട്ട് എ.സി. എന്നീ രണ്ട് ചാര്‍ജിങ്ങ് ഓപ്ഷനുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, 19.2 കിലോവാട്ട് ബാറ്ററി പാക്ക് മോഡലില്‍ 3.3 കിലോവാട്ട് എ.സി. ചാര്‍ജിങ്ങ് മാത്രമേ സാധ്യമാകുകയുള്ളൂ. ഉയര്‍ന്ന വകഭേദമായ 24 കിലോവാട്ട് മോഡലില്‍ രണ്ട് ചാര്‍ജിങ്ങ് ഓപ്ഷനുകളും ഉപയോഗിക്കാം.

19.2 kWh മോഡല്‍ XE, XT എന്നീ രണ്ട് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്. ഇതിന് യാഥാക്രമം 8.49 ലക്ഷം രൂപയും 9.09 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. അതേസമയം, 24 kWh വേരിയന്റ് രണ്ട് ചാര്‍ജിങ്ങ് ഓപ്ഷനുകളിലായി അഞ്ച് വേരിയന്റുകളിലാണ് നിരത്തുകളില്‍ എത്തുന്നത്. 3.3 kW AC ചാര്‍ജിങ്ങ് ഓപ്ഷനിലെത്തുന്ന XT, XZ+, XZ+Tech LUX എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം, 9.99 ലക്ഷം, 10.79 ലക്ഷം, 11.29 ലക്ഷം രൂപയുമാണ് വില. XZ+, XZ+Tech LUX എന്നീ വേരിയന്റുകളിലെത്തുന്ന 7.2 kW AC ചാര്‍ജിങ്ങ് മോഡലിന് യഥാക്രമം 11.29 ലക്ഷവും 11.79 ലക്ഷവുമാണ് എക്‌സ്‌ഷോറൂം വില.

ലിക്വിഡ് കൂളിങ് ടെക്നോളജി, ഐ.പി. 67 റേറ്റഡ് ബാറ്ററി പാക്ക്, ഉയര്‍ന്ന കാര്യക്ഷമതയുള്ള പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്ന സിപ്ട്രോണ്‍ പ്ലാറ്റ്ഫോമാണ് ടിയാഗോയിക്കും അടിസ്ഥാനം. കേവലം 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും. എട്ട് വര്‍ഷം അല്ലെങ്കില്‍ 1.6 ലക്ഷം കിലോമീറ്ററാണ് ഈ വാഹനത്തിന് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ള വാറണ്ടി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 57 മിനിറ്റില്‍ 80 ശതമാനം ബാറ്ററി നിറയുന്നതും ടിയാഗോ ഇ.വിയുടെ പ്രത്യേകതയാണ്.

Content Highlights: Tata Motors launches its first electric hatch Tiago EV with segment-first features


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented