പഞ്ച് അല്‍പ്പം കൂട്ടി പഞ്ച് കാമോ എഡിഷന്‍; ഒന്നാം പിറന്നാളിനുള്ള സമ്മാനമെന്ന് ടാറ്റ മോട്ടോഴ്‌സ്


ടാറ്റ പഞ്ചിന്റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തി പുത്തന്‍ വര്‍ണത്തിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്.

ടാറ്റ പഞ്ച് കാമോ എഡിഷൻ | Photo: Tata Motors

ന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എസ്.യു.വി. നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. ഈ നേട്ടമുണ്ടാക്കി നല്‍കിയതില്‍ സഫാരി മുതല്‍ പഞ്ച് വരെയുള്ള വാഹനങ്ങള്‍ക്ക് വ്യക്തമായ പങ്കുണ്ട്. ടാറ്റയുടെ എസ്.യു.വി. നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയതും കൂട്ടത്തില്‍ കുഞ്ഞനുമായ പഞ്ച് നിരത്തുകളില്‍ എത്തിയിട്ട് ഒരു വര്‍ഷത്തോട് അടുക്കുകയാണ്. ഒന്നാം പിറന്നാള്‍ ആഘോഷമാക്കുന്നതിന്റെ ഭാഗമായി പഞ്ചിന്റെ കാമോ എഡിഷന്‍ എന്ന പ്രത്യേക പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

ടാറ്റ പഞ്ചിന്റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തി പുത്തന്‍ വര്‍ണത്തിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ഫോലിയേജ് ഗ്രീന്‍ ബോഡി കളറിനൊപ്പം പിയാനോ ബ്ലാക്ക്, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ റൂഫ് നിറങ്ങളിലാണ് ഈ വാഹനം എത്തുന്നത്. കാമോ എഡിഷന്റെ വരവോടെ ഒമ്പത് നിറങ്ങളിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തുന്നത്. ഇരട്ട നിറങ്ങളിലുള്ള അലോയി വീലുകളും കാമോ ബാഡ്ജിങ്ങും സില്‍വര്‍ സ്‌കിഡ് പ്ലേറ്റും നല്‍കിയിട്ടുള്ളത് കാമോ എഡിഷനെ റെഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കും.

ഏറ്റവും മികച്ച സ്‌റ്റൈലിലാണ് പഞ്ച് കാമോ എഡിഷന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ബ്ലാക്ക് ഡാഷ്‌ബോര്‍ഡിന് മധ്യത്തില്‍ നല്‍കിയിട്ടുള്ള ലൈറ്റ് ഗ്രീന്‍ ആക്‌സെന്റ്, മിലിട്ടറി കളര്‍ തീമില്‍ ഒരുങ്ങിയിട്ടുള്ള സീറ്റുകള്‍, കാമോ ബാഡ്ജിങ്ങ് എന്നിവയാണ് അകത്തളത്തില്‍ വരുത്തിയിട്ടുള്ള പുതുമ. ഏഴ് ഇഞ്ച് ഹര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് സ്പീക്കറുകളുള്ള മ്യൂസിക് സിസ്റ്റം, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും കാമോ എഡിഷന്‍ പഞ്ചിന്റെ ഇന്റീരിയറിലുണ്ട്.

എസ്.യു.വിയുടെ രൂപത്തില്‍ ഹാച്ച്ബാക്ക് പെര്‍ഫോമെന്‍സുമായി എത്തുന്ന വാഹനമെന്നായിരുന്നു പഞ്ചിന് നിര്‍മാതാക്കള്‍ നല്‍കിയ വിശേഷണം. ഇതിനൊപ്പം ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങും ലഭിച്ചതോടെ മിനി എസ്.യു.വി. ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷ ഉറപ്പാക്കുന്ന വാഹനമെന്ന അംഗീകാരവും പഞ്ചിനെ തേടിയെത്തിയിരുന്നു. ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന പാസഞ്ചര്‍ വാഹനങ്ങളില്‍ 24 ശതമാനവും പഞ്ചാണെന്നതും ഈ വാഹനത്തിന് ലഭിച്ച ജനപ്രീതിയുടെ തെളിവാണ്.

ടാറ്റയുടെ ടിയാഗോയില്‍ കരുത്തേകുന്ന 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന്റെയും ഹൃദയം. ഇത് 85 ബി.എച്ച്.പി. പവറും 113 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്, അഞ്ച് സ്പീഡ് മാനുവല്‍ എന്നീ ഗിയര്‍ബോക്സുകളാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ മാനുവല്‍ മോഡലിന് 6.85 ലക്ഷം മുതല്‍ 8.03 ലക്ഷം വരെയും ഓട്ടോമാറ്റിക് പതിപ്പിന് 7.45 ലക്ഷം രൂപ മുതല്‍ 8.63 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

Content Highlights: Tata motors launch Punch Camo edition, Tata Punch, Punch SUV, Tata Motors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented