പ്രചോദനമായി കാണ്ടാമൃഗം; എല്ലാ എസ്.യു.വികളുടെയും കാസിരംഗ എഡിഷനുമായി ടാറ്റ മോട്ടോഴ്‌സ്


ഐ.പി.എല്‍. ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ കൂടിയായ ടാറ്റ മോട്ടോഴ്‌സ് ഐ.പി.എല്ലിനിടെ നടത്തിയ പരിപാടിയിലാണ് പഞ്ചിന്റെ കാസിരംഗ എഡിഷന്‍ അവതരിപ്പിച്ചത്.

ടാറ്റയുടെ കാസിരംഗ എഡിഷൻ എസ്.യു.വികൾ | Photo: Tata Motors

വാഹന നിരയിലെ എല്ലാ എസ്.യു.വികളുടെയും കാസിരംഗ എഡിഷന്‍ വിപണിയില്‍ എത്തിച്ച് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ടാറ്റയുടെ ഏറ്റവും കുഞ്ഞന്‍ എസ്.യു.വിയായ പഞ്ച്, കോംപാക്ട് എസ്.യു.വി. നെക്‌സോണ്‍, ഫ്‌ളാഗ്ഷിപ്പ് എസ്.യു.വി. ഹാരിയര്‍, ഏഴ് സീറ്റര്‍ എസ്.യു.വി. സഫാരി എന്നീ മോഡലുകളുടെ കാസിരംഗ എഡിഷന്‍ പതിപ്പുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. വിവിധ വേരിയന്റുകളില്‍ ഈ പതിപ്പ് എത്തുന്നുണ്ട്.

കരുത്തിന്റെ പ്രതീകമായ വിശേഷിപ്പിക്കുന്ന കാണ്ടാമൃഗങ്ങള്‍ പാര്‍ക്കുന്ന അസമിലെ കാസിരംഗ നാഷണ്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടാറ്റ എസ്.യു.വികളുടെ കാസിരംഗ എഡിഷന്‍ ഒരുങ്ങിയിരിക്കുന്നത്. കാസിരംഗ എഡിഷന്‍ പഞ്ചിന് 8.58 ലക്ഷത്തിലും നെക്‌സോണ്‍ പെട്രോള്‍-ഡീസല്‍ മോഡലുകള്‍ക്ക് യഥാക്രമം 11.78, 13.08 ലക്ഷത്തിലും ഹാരിയറിന് 20.40 ലക്ഷത്തിലും സാഫാരിക്ക് 20.99 ലക്ഷം രൂപയുമാണ് പ്രാരംഭ വില.

പ്രത്യേകം നല്‍കിയിട്ടുള്ള നിറമാണ് ഈ വാഹനങ്ങളുടെ സവിശേഷത. ഗ്രാസ്‌ലാന്‍ഡ് ബേജ്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. എസ്.യു.വികളുടെ മുന്‍വശത്ത് കാണ്ടാമൃഗത്തിന്റെ ചെറിയ രൂപവും സ്‌കഫ് പ്ലേറ്റുകളില്‍ കാസിരംഗ എന്ന ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. പിന്‍ഭാഗത്തും കാണ്ടാമൃഗത്തിന്റെ ചിത്രം നല്‍കും. ബ്ലാക്ക് ഫിനീഷിങ്ങ് ഡാഷ്‌ബോര്‍ഡും ലെതര്‍ ആവരണമുള്ള സീറ്റുകളുമാണ് ഇന്റീരിയറിന്റെ സവിശേഷത.

ക്രിയേറ്റീവ് വേരിയന്റില്‍ രണ്ട് പതിപ്പുകളിലായി ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലാണ് പഞ്ചിന്റെ കാസിരംഗ എഡിഷന്‍ എത്തുന്നത്. XZ+, XZA+ എന്നീ വേരിയന്റുകളുടെ പെട്രോള്‍ പതിപ്പാണ് നെക്‌സോണില്‍ നിന്നെത്തുന്ന കാസിരംഗ എഡിഷന്‍. ഹാരിയറിന്റെയും XZ+, XZA+ എന്നീ വേരിയന്റുകള്‍ ഈ പ്രത്യേക പതിപ്പാകുന്നുണ്ട്. ആറ്-ഏഴ് സീറ്റുകളിലാണ് സഫാരിയുടെ നാല് വേരിയന്റുകളാണ് കാസിരംഗ ബാഡ്ജിങ്ങ് അണിഞ്ഞ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഐ.പി.എല്‍. ക്രിക്കറ്റിന്റെ സ്‌പോണ്‍സര്‍ കൂടിയായ ടാറ്റ മോട്ടോഴ്‌സ് ഐ.പി.എല്ലിനിടെ നടത്തിയ പരിപാടിയിലാണ് കുഞ്ഞന്‍ എസ്.യു.വിയായ പഞ്ചിന്റെ കാസിരംഗ എഡിഷന്‍ അവതരിപ്പിച്ചത്. ലേലത്തില്‍ വെച്ച ഈ വാഹനത്തില്‍ നിന്ന് ലഭിക്കുന്ന പണം കാസിരംഗ നാഷണല്‍ പാര്‍ക്കിലെ കാണ്ടാമൃഗ സംരക്ഷണത്തിനായി നല്‍കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചത്. ലുക്കില്‍ മാറ്റവുമായി എത്തിയിട്ടുള്ള ഈ പതിപ്പുകള്‍ റെഗുലര്‍ മോഡലുകളുമായി മെക്കാനിക്കല്‍ ഫീച്ചര്‍ പങ്കിട്ടാണ് എത്തുന്നത്.

Content Highlights: Tata motors launch Kaziranga edition of all SUVs, Tata Motors Kaziranga edition SUV

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented